തേപ്പ് പെട്ടിയിൽ പറ്റി പിടിച്ച കറ ഇല്ലാതാക്കാൻ പുതിയ ടിപ്പുകൾ ഇതാ.

നമ്മളെല്ലാവരും തന്നെ അയൺ ബോക്സ് ഉപയോഗിക്കുന്നവർ ആണല്ലോ. മഴക്കാലമായതുകൊണ്ടുതന്നെ അയൺ ബോക്സിന്റെ ഉപയോഗം വളരെ കൂടി വരുകയുമാണ് എന്നാൽ പലപ്പോഴും നമുക്ക് അയൺ ബോക്സ് കറപിടിച്ചു പോകുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. അല്ലെങ്കിൽ വസ്ത്രങ്ങൾ ഒട്ടിപ്പിടിച്ച് പോകുന്ന പാടുകളും ഉണ്ടായിരിക്കും.

ഇതെല്ലാം തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി വീട്ടിലെ ചില സാധനങ്ങൾ. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് വേണ്ടി നമുക്ക് ഒരു പാരസെറ്റമോൾ എടുക്കുക. അയൺ ബോക്സ് ചൂടാക്കിയ ശേഷം അഴുക്കുള്ള ഭാഗങ്ങളിൽ ഗുളിക ഉപയോഗിച്ച് കൊണ്ട് തേച്ചു കൊടുക്കുക.

ഇപ്പോൾ അഴുക്കുകൾ എല്ലാം പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും ശേഷം ഒരു തുണി കൊണ്ട് തുടയ്ക്കുക. അടുത്ത മാർഗ്ഗം അയൺ ബോക്സ് ചൂടാക്കി ഉപ്പിന്റെ മുകളിൽ വച്ച് ഉരയ്ക്കുക. ഇങ്ങനെ ചെയ്താലും കറകൾ പോകുന്നതായിരിക്കും. അതുപോലെ തന്നെ അയൺ ബോക്സ് ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

പ്ലാസ്റ്റിക് കവറിൽ നമ്മൾ പല സാധനങ്ങളും വാങ്ങിക്കുന്നതാണല്ലോ. അത് പൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ കാറ്റ് കയറുകയും അതിലെ സാധനം കേടായി പോവുകയും ചെയ്യും അതില്ലാതാകുന്നതിന് വേണ്ടി കീറിയ ഭാഗത്തിന്റെ മുകളിലായി ഒരു ന്യൂസ് പേപ്പർ വെച്ചതിനുശേഷം അയൺ ബോക്സ് ചൂടാക്കി വെക്കുക ഇങ്ങനെ ചെയ്താൽ പ്ലാസ്റ്റിക് കവർ ഒട്ടി ഇരിക്കും. അതിനെ സാധനങ്ങൾ കേടാവുകയുമില്ല. Credit : Infro tricks

Leave a Reply

Your email address will not be published. Required fields are marked *