സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ തന്നെ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം. കൂടുതലായിട്ടും വണ്ണമുള്ള ആളുകൾക്കും പ്രമേഹരോഗികൾക്കും ആണ് ഈ പ്രശ്നം കണ്ടുവരുന്നത്. നമുക്കൊരു ഇഷ്ടപ്പെട്ട വസ്ത്രം പോലും ഇടാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനെല്ലാം ഇതൊരു കാരണമായി വരാറുണ്ട്. പല ആളുകളും ഇതുകൊണ്ട് വളരെയധികം ബുദ്ധിമുട്ട് ഉണ്ട് ഇത് നമുക്ക് വീട്ടിൽ തന്നെ എങ്ങനെ മാറ്റാം എന്നാണ് പറയാൻ പോകുന്നത്.
ഒന്നാമത്തെ മാർഗം എന്ന് പറയുന്നത് ഉലുവ എടുക്കുക അതുപോലെ തൈര് എടുക്കുക ഇവ രണ്ടും ചേർത്ത് നല്ലതുപോലെ അരയ്ക്കുക. രണ്ടും എടുക്കുമ്പോൾ ഒരേ അളവിൽ തന്നെ എടുക്കുക ശേഷം കഴുത്തിന്റെ ചുറ്റും വയ്ക്കുക. അരമണിക്കൂർ നേരത്തേക്ക് എങ്കിലും കഴുത്തിൽ തേച്ചു വയ്ക്കുക. ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയാം. രണ്ടാമത്തെ മാർഗ്ഗമാണ് കറ്റാർവാഴ എടുത്ത ശേഷം അതിന്റെ ജെല്ല് കൊണ്ട് കഴുത്തിൽ കറുപ്പ് നിറമുള്ള ഭാഗത്ത് നല്ലതുപോലെ സ്ക്രബ് ചെയ്യുക.
തുടർച്ചയായി ചെയ്യുകയാണെങ്കിൽ മാറുന്നതായിരിക്കും. മൂന്നാമത്തെ മാർഗ്ഗമാണ് ബേക്കിംഗ് സോഡാ. ഇത് വെള്ളത്തിൽ കുറച്ച് മിക്സ് ചെയ്ത ശേഷം കഴുത്തിന്റെ ചുറ്റും കുളിക്കുന്നതിനു മുൻപ് നല്ലതുപോലെ മസാജ് ചെയ്യുക ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. നാലാമത്തെ മാർഗമാണ് നാരങ്ങ. നാരങ്ങയിൽ കുറച്ച് കല്ലുപ്പ് തേച്ച ശേഷം നല്ലതുപോലെ കഴുത്തിന് ചുറ്റും മസാജ് ചെയ്ത് തേച്ചുരക്കുക. അടുത്ത വഴിയാണ് ബദാമിന്റെ എണ്ണ എടുത്ത് ചെറുതായി ചൂടാക്കുക ശേഷം നല്ലതുപോലെ തേച്ച് പിടിപ്പിക്കുക.
അതുകഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കുറച്ചുസമയത്തിനുശേഷം കഴുകി കളയുക. അടുത്ത മാർഗ്ഗമാണ് വെള്ളരിക്ക നീരും നാരങ്ങാ നീരും ഇതുവരെ അളവിലെടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും കൂടി ചേർത്ത് കഴുത്തിന് ചുറ്റുമായി തിരിച്ചുപിടിപ്പിക്കുക. ഈ പറഞ്ഞിരിക്കുന്ന മാർഗംകളി ഏതെങ്കിലും ഒന്ന് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.