Floor Cleaning Simple Tips : മഴക്കാലം ആയതുകൊണ്ട് തന്നെ വീടിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളം ഉണ്ടാവുകയും അതുപോലെ തന്നെ ചീത്ത മണം വീടിന്റെ അകത്തേക്ക് വരാനുള്ള സാധ്യതകളും കൂടുതലാണ്. ഇപ്പോഴത്തെ കാലാവസ്ഥ അങ്ങനെയായത് കൊണ്ട് തന്നെ വീടും പരിസരവും നല്ല രീതിയിൽ നമ്മൾ വൃത്തിയാക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ വീടിന്റെ ഉൾഭാഗം എല്ലാം തുടയ്ക്കുന്ന സമയത്ത് ഇതുപോലെ ഒരു സാധനം ചേർത്തു കൊടുക്കുകയാണെങ്കിൽ വീടിന്റെ അകം മുഴുവൻ സുഗന്ധപൂരിതമായിരിക്കും.
അതിനായി ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ നമ്മുടെ വീട്ടിൽ എല്ലാമുള്ള കർപ്പൂരമാണ് ഇതിന് ഉപയോഗിക്കുന്നത്. തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിൽ രണ്ടോ മൂന്നോ കർപ്പൂരം പൊടിച്ച് ചേർക്കുക ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് വീടിന്റെ അകമെല്ലാം തന്നെ നന്നായി തുടക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മഴക്കാലത്ത് വീടിന്റെ അകമെല്ലാം നല്ല സുഗന്ധം ഉണ്ടാവുകയും മാത്രമല്ല ചെറിയ പ്രാണികൾ പാറ്റകൾ വരുന്നത് ഒഴിവാക്കാനും സാധിക്കും.
ചെറിയൊരു ഉറുമ്പുകൾ വരുന്നത് നമുക്ക് ഇല്ലാതാക്കാം. ഈ വെള്ളം നിങ്ങൾക്ക് തറ തുടയ്ക്കാൻ മാത്രമല്ല മേശ ജനാലകൾ എന്നിവ വൃത്തിയാക്കുന്നതിനും ഇതേ വെള്ളം തന്നെ ഉപയോഗിക്കാവുന്നതാണ്. സാധാരണ നമ്മൾ തറ തുടയ്ക്കുന്നതിനെല്ലാം ഒരുപാട് പൈസ മുടക്കി നല്ല സുഗന്ധം നൽകുന്ന ക്ലീനിങ് ലോഷനുകൾ വാങ്ങി വയ്ക്കാറുണ്ടല്ലോ എന്നാൽ അതിനെല്ലാം ചെലവാക്കുന്ന പൈസയേക്കാൾ വളരെ കുറവ് മാത്രമേ കർപ്പൂരത്തിന് വേണ്ടി വരികയുള്ളൂ.
ഇതാണെങ്കിൽ നമുക്ക് ആരോഗ്യത്തിന് യാതൊരു കുഴപ്പവും സംഭവിക്കുകയുമില്ല. അതുകൊണ്ടുതന്നെ ഇത് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. നമുക്കെപ്പോഴും വളരെ നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങളാണല്ലോ ഏറെ ഗുണം ചെയ്യുന്നത് അതുകൊണ്ട് എല്ലാവരും ഇനി തറ തുടയ്ക്കുമ്പോൾ കർപ്പൂരം ചേർത്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.