വിശാഖ് സുബ്രമണ്യത്തിന്റെ വിവാഹ നിശ്ചയചടങ്ങിന് എത്തിയ കല്യാണിയെ കണ്ണെടുക്കാതെ ആരാധകർ.| Kalyana Priyadarshan Is Very Beautiful As The Matchmaker.

Kalyana Priyadarshan Is Very Beautiful As The Matchmaker : ഈയിടെ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹനിശ്ചയിച്ചടങ്ങാണ് യുവനിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യന്റെ. സിനിമ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്ത പരിപാടി സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഒരാഘോഷം തന്നെയായിരുന്നു. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദയം സിനിമയിലെ എല്ലാ പ്രവർത്തകരും ഒന്നിച്ചു കൂടിയ പ്രോഗ്രാമാണ് എന്ന പ്രത്യേകതയും ഈ പരിപാടിക്ക് ഉണ്ടായിരുന്നു.

സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസനും നായകൻ പ്രണവ് മോഹൻലാലും നായിക കല്യാണി പ്രിയദർശനും അജു വർഗീസും എല്ലാവരും ഒന്നിച്ച് എത്തിയ പരിപാടിയായിരുന്നു വിശാഖിന്റെ വിവാഹ നിശ്ചയം. ഇവർക്ക് പുറമേ പൃഥ്വിരാജും മറ്റു മുൻനിര നായകന്മാരും ഒന്നിച്ചെത്തി. മലയാളം പ്രേക്ഷകർ നെഞ്ചോട് ചേർത്ത ചിത്രമാണ് ഹൃദയം. ഇതിലെ പ്രണവിന്റെയും കല്യാണിയുടെയും കൂട്ടുകെട്ട് ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്.

ഇപ്പോൾ വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിനത്തിയ കല്യാണി ആണ് ആരാധകർക്കിടയിൽ വാർത്തയാവുന്നത്. അതീവ സുന്ദരി ആയിട്ടാണ് കല്യാണി ചടങ്ങിന് എത്തിയത്. വിലകൂടിയ അനാർക്കലി വസ്ത്രം ധരിച്ചാണ് കല്യാണി ചടങ്ങിന് എത്തിയത്. കൂടാതെ ഇവക്ക് യോജിച്ച മാലയും കമ്മലും താരം അറിഞ്ഞിരുന്നു. കല്യാണിയുടെ സൗന്ദര്യം കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ് ആരാധകർ.

പ്രണവും കല്യാണിയും ഒരേ നിറത്തിൽ ഉള്ള വസ്ത്രം ധരിച്ചാണ് എത്തിയത് എന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു. ഒരുപാട് വിലയുള്ള വസ്ത്രമാണ് കല്യാണി ധരിച്ചിരിക്കുന്നത്. കല്യാണിയെ ഇഷ്ട്ടമല്ലാത്ത സിനിമ പ്രേക്ഷകർ കുറവായിരിക്കും. താരത്തിന്റെ കുട്ടിത്തം കലർന്ന സംസാരശൈലിയും നിഷ്കളങ്കമായ ചിരിയും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്.ഹൃദയം സിനിമയിലെ അഭിനയം കല്യാണിക്ക് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ പ്രശംസ ആണ് ഉണ്ടാക്കിയത്. ഒരുപാട് ആരാധകരും തരാതിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *