Making Of Tasty Porotta Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ചപ്പാത്തി കഴിക്കാൻ ഇഷ്ടമുള്ള ആളുകൾ ഉണ്ടോ. എന്നാൽ ചപ്പാത്തി കഴിച്ച് മടുത്തു പോയവരുണ്ടോ അവർക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു. ഒരു വെറൈറ്റിക്ക് ബ്രേക്ക് ഫാസ്റ്റിനെ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് ഉണ്ടാക്കിയെടുക്കാൻ അധികം സമയത്തിന്റെ ആവശ്യം ഇല്ല വളരെ എളുപ്പമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ രണ്ട് കപ്പ് മൈദപ്പൊടി എടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് തയ്യാറാക്കുന്നതുപോലെ തയ്യാറാക്കുക ശേഷം കുറച്ച് സമയം മാറ്റി വയ്ക്കുക.
അരമണിക്കൂർ കഴിഞ്ഞ് ശേഷം മാവ് പുറത്തേക്ക് എടുത്ത് നല്ലതുപോലെ കൈകൊണ്ട് കുഴക്കുക. ഒരേ വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. അതിനുശേഷം ചെയ്യേണ്ടത് വളരെ കനം കുറഞ്ഞ പരത്തിയെടുക്കുക. എത്രത്തോളം കനം കുറയ്ക്കാൻ പറ്റുമോ അത്രയും കനം കുറച്ച് പരത്തുക. അതിന്റെ മുകളിലായി എണ്ണയോ തേച്ച് കൊടുക്കുക ശേഷം ടേസ്റ്റ് കൂട്ടുന്നതിനെ കുറിച്ച് കരിഞ്ചീരകം അതിന്റെ മുകളിലായിട്ട് കൊടുക്കുക.
അതുപോലെ കുറച്ച് മൈദ പൊടിയും ഇട്ടുകൊടുക്കുക. ശേഷം ഒരു ഭാഗത്ത് നിന്നും ചെറുതായി റോൾ ചെയ്ത് എടുക്കുക. റോൾ ചെയ്ത് എടുത്തു കഴിഞ്ഞാൽ അത് ചെറുതായി വലിച്ചു നീട്ടുക. ശേഷം ചെറുതായി പരത്തി ആ ഭാഗത്തും കുറച്ച് എണ്ണ തേച്ചു കൊടുക്കുക അതുപോലെ മൈദ പൊടി ഇട്ടുകൊടുക്കുക ശേഷം ചുരുട്ടി എടുക്കുക. ഇപ്പോൾ അതൊരു വട്ടത്തിൽ ചുറ്റി കിട്ടിയിരിക്കും ഇതുപോലെ എല്ലാരും തയ്യാറാക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ നാല് മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യമായ പച്ച മുളക് ഒരു സവാള ചെറുതായി അരിഞ്ഞതും കുറച്ചു മല്ലിയിലയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. തയ്യാറാക്കിയ പൊറോട്ട ചപ്പാത്തി ഉണ്ടാക്കുന്ന കനത്തിൽ പരത്തിയെടുക്കുക. ശേഷം പാനിൽ ഇട്ട് രണ്ട് ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുന്ന സമയത്ത് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട പൊറോട്ടയുടെ ഒരു ഭാഗത്ത് ഒഴിച്ച് നല്ലതുപോലെ മൊരിയിച്ചെടുക്കുക ശേഷം പകർത്തി വയ്ക്കാം. പോലെ എല്ലാം തയ്യാറാക്കൂ.