നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു കർക്കിടക മാസം കൂടി കടന്നു വരാൻ പോവുകയാണ് ഇത്രയും ഭക്തി നിർഭരം ആയിട്ടുള്ള ഒരു മാസം വേറെയില്ല എന്ന് തന്നെ പറയാം. ഒരു കർക്കടകമാസം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ നമ്മൾ പ്രാർത്ഥനയും ജപങ്ങളും അർജനകളും എല്ലാമായി മാനസികമായി നമ്മൾ തയ്യാറെടുക്കേണ്ടതാണ്. നമ്മുടെ കുടുംബത്തിന്റെയും മക്കളുടെയും ഉയർച്ചയ്ക്ക് വേണ്ടി അമ്മമാരും അച്ഛന്മാരും ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
കർക്കിടകമാസത്തിൽ പറയാൻ പോകുന്ന ഈ വഴിപാടുകൾ വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിൽ ചെയ്യാൻ സാധിച്ചാൽ ഏറ്റവും നല്ലതാണ്. സാധാരണയായി വിഷ്ണുവിന്റെ ക്ഷേത്രങ്ങളിലാണ് കർക്കിടക മാസത്തിൽ നമ്മൾ പ്രാർത്ഥിക്കാൻ പോകുന്നത് അതേസമയം തന്നെ ദേവി ക്ഷേത്രങ്ങളിലും നമ്മൾ പ്രാർത്ഥിക്കേണ്ടതാണ്. ദുർഗാദേവിയുടെ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുക.
ദുർഗ്ഗാദേവിയെ കർക്കിടക മാസത്തിൽ നമ്മൾ വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നതും വഴിപാടുകൾ ചെയ്യുന്നതും എല്ലാ രീതിയിലുള്ള ഐശ്വര്യങ്ങളും ലഭിക്കുന്നതായിരിക്കും. രണ്ടു കാര്യങ്ങൾക്കാണ് ചെയ്യുന്നത് ഒന്ന് കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തിനും അതുപോലെ മക്കൾക്ക് വേണ്ടിയും. ഇതിൽ ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പഞ്ച ദുർഗ മന്ത്രാർച്ചന എന്ന വഴിപാട് ചെയ്യുക.
ഇത് ഗൃഹനാഥന്റെ പേരിലോ അല്ലെങ്കിൽ വീട്ടിലുള്ള എല്ലാവരുടെയും പേരിലോ ചെയ്യാവുന്നതാണ്. അതുപോലെ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി ദേവി ക്ഷേത്രങ്ങളിൽ ചൊവ്വ വെള്ളി ദിവസങ്ങളിലായി അമ്മയ്ക്ക് ചുവന്ന നിറത്തിലുള്ള മാല സമർപ്പിക്കുക. അതുപോലെ തന്നെ ദുർഗ കവച മന്ത്രാർച്ചന മക്കളുടെ പേരിൽ കഴിപ്പിക്കുക. ഇത് നിങ്ങളുടെ മക്കളുടെ ജീവിതത്തിലും നിങ്ങളുടെ കുടുംബ ജീവിതത്തിലും എല്ലാം ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും.