Veena And Her Husband Burst Out Laughing Watching Their Son’s Dance : ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് വീണാ നായർ. ഇന്നിതാ തന്റെ മകന്റെ കൂടെ സ്കൂളിൽ പോകുന്നതും മകന്റെ ഡാൻസ് കണ്ട് ആസ്വദിക്കുന്നതും ആയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. കുറച്ചു കാലങ്ങൾക്കു മുൻപ് വീണയും ഭർത്താവും വേർപിരിയുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞതോടെ ഇവരുടെയും ജീവിതത്തിലേക്ക് ഉറ്റു നോക്കുകയാണ് ആരാധകർ.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനെ നിരവധി ആരാധകരാണുള്ളത്ത്. ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയായിരുന്നു വീണ നായർ. അതുകൊണ്ടുതന്നെ താരത്തിന്റെ കുടുംബാംഗങ്ങൾ എല്ലാവർക്കും പരിചിതമാണ്. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞതോടെ പലരും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് നൽകുന്നത്.
എന്നാൽ തന്റെ മകനു വേണ്ടി പിരിയാതെ ഇപ്പോഴും അവന്റെ കൂടെയുള്ളത് ആരാധകരെ ഏറെ സന്തോഷത്തിലാക്കുന്നു. മക്കളെ പോലും നോക്കാതെ വേർപിരിയുന്ന മാതാപിതാക്കൾക്ക് ഇവർ ഒരു മാതൃക ആണെന്നും പറയുന്നു. വീണയും ഭർത്താവും മകന്റെ ഒപ്പം സ്കൂളിലേക്ക് വരുന്നതും, ഒരുമിച്ചിരുന്ന് അമ്പൂച്ഛന്റെ ഡാൻസ് ആസ്വദിക്കുകയും ചെയുന്നു. മകന്റെ ഡാൻസ് ഇരുവരും ഫോണിൽ പകർത്തുന്നതും ഏറെ രസകരമാക്കി.
ഡാൻസ് കഴിഞ്ഞ ഉടനെ അമ്പുച്ചൻ ഓടിവന്ന് അമ്മയും അച്ഛനെയും കെട്ടിപ്പിടിക്കുന്നതും ഇരുവരും ഒത്തിരി സന്തോഷത്തോടെ തങ്ങളുടെ മകന്റെ ആഹ്ലാദത്തിൽ പങ്കുചേരുകയും ചെയ്യുന്നു. താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്.