Making Of Tasty Lemon Pickle : അച്ചാറുകളിൽ കൂടുതൽ ആളുകൾക്കും താല്പര്യം ഉള്ളത് നാരങ്ങ അച്ചാർ കഴിക്കാനായിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ വീട്ടമ്മമാരും വീട്ടിൽ തയ്യാറാക്കാറുള്ളത് നാരങ്ങ അച്ചാറുകളും ആയിരിക്കും. ഒട്ടും തന്നെ കൈപ്പില്ലാത്ത രീതിയിൽ നാരങ്ങ അച്ചാർ ഉണ്ടാക്കുന്ന ഒരു പുതിയ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ആവശ്യമുള്ള നാരങ്ങുകൾ എടുക്കുക ശേഷം ഒരു വലിയ പാത്രത്തിൽ ഇട്ടുവയ്ക്കുക. ശേഷം അതിലേക്ക് ആവശ്യമായ ഉപ്പ് കുറച്ച് മഞ്ഞൾപൊടി എന്നിവ തേച്ച് പിടിപ്പിച്ച കുറച്ചു സമയം മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഈ നാരങ്ങ എല്ലാം അതിലിട്ട് നല്ലതുപോലെ ചൂടാക്കുക. നാരങ്ങാ വെറുതെ വേവിച്ചാൽ മതിയാകില്ല ഞങ്ങുന്ന പരുവം ആകുന്നത് വരെ നന്നായി തിളപ്പിക്കുക. അതിനുശേഷം നാരങ്ങയല്ല മറ്റൊരു പാത്രത്തിൽ പകർത്തി വയ്ക്കുക അത് കഴിഞ്ഞ് ഓരോ നാരങ്ങയും ഒരു തുണി ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ തുടച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. നാരങ്ങയുടെ തോല് പൊടിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കുക.
വിശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക ഉപ്പ് ചേർത്ത് കൊടുക്കുക അതുപോലെ ഉലുവാപ്പൊടി ചേർത്തു കൊടുക്കുക അതിനുശേഷം കായപ്പൊടി ചേർത്തു കൊടുക്കുക ഇതെല്ലാം തന്നെ നല്ലതുപോലെ ചൂടാക്കുക. നന്നായി ചൂടായതിനു ശേഷം പകർത്തി വെക്കുക അത് കഴിഞ്ഞ് ഓരോ നാരങ്ങയും എടുത്ത് ആ നാരങ്ങയുടെ ഉള്ളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മസാല പൊടി നിറച്ചു കൊടുക്കുക.
നാരങ്ങ എല്ലാം ഇതുപോലെ നിറച്ചതിനുശേഷം ഒരു ചില്ലുപാത്രം എടുത്ത് ആദ്യം അതിന്റെ അടിഭാഗത്ത് മസാല പൊടി ഇട്ടുകൊടുക്കുക ശേഷം ഓരോ നാരങ്ങയും അതിൽ ഒന്നിന് മുകളിൽ മറ്റൊന്നായി നിരത്തിവെച്ച് കൊടുക്കുക. അവസാനമായി കുറച്ച് നല്ലെണ്ണ അതിനു മുകളിലൂടെ ഒഴിച്ച് കുപ്പി നിറയ്ക്കുക ശേഷം ഒരു വൃത്തിയുള്ള തുണി അതിനുള്ളിൽ വെച്ച് കുപ്പി അടയ്ക്കുക. ഇത് കഴിവതും ഒരു മാസത്തിനുശേഷം എടുക്കുമ്പോഴായിരിക്കും ടേസ്റ്റ് കൂടിവരുന്നത്. ഇതുപോലെ അച്ചാർ നിങ്ങളും തയ്യാറാക്കി വയ്ക്കൂ.