ഒരു പുതിയ രാമായണമാസം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. കർക്കിടകമാസം ആരംഭിക്കുമ്പോൾ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില സംഭവങ്ങൾ അതുപോലെ ചില മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഏതൊക്കെയാണ് ആ നക്ഷത്രം എന്ന് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ് ഇവരെ സംബന്ധിച്ച് ഒരുപാട് ദുരിതങ്ങൾ വന്നുചേരാനുള്ള സാധ്യതകൾ കൂടുതലാണ്. ചിലപ്പോൾ എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥ ഉദര സംബന്ധമായിട്ടുള്ള രോഗാവസ്ഥ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു.
ഇതിന് പരിഹാരമായി ശിവക്ഷേത്രത്തിൽ ധാര നടത്തുക. അടുത്ത നക്ഷത്രമാണ് ആയില്യം ഇവർ ഉയരത്തിൽ കയറിയുള്ള ജോലികൾ ഡ്രൈവിംഗ് പോലെയുള്ള ജോലികൾ അല്ലെങ്കിൽ തീയുമായി ബന്ധപ്പെട്ട് ചെയ്യുന്ന ജോലികൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് സാഹസികമായിട്ടുള്ള ഏതൊരു കാര്യത്തിൽ ഇടപെടുമ്പോഴും വളരെയധികം ശ്രദ്ധ ഉണ്ടാക്കുക. മൂന്നാമത്തെ നക്ഷത്രം കാർത്തിക. മാനസികമായിട്ടുള്ള സമ്മർദ്ദങ്ങൾ നേരിടാൻ പോകുന്ന സമയമാണ്.
മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്ന ചില കാര്യങ്ങൾ സംഭവവികാസങ്ങൾ ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നത് അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ശിവക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്നത് ഇതിന് പരിഹാരം ആയിരിക്കും. അടുത്ത നക്ഷത്രമാണ് ചോതി. മനസ്സിനും ശരീരത്തിനും വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ വേണ്ടപ്പെട്ടവരുമായി ഇടപഴകുന്ന സമയത്ത് വാക്കുകൾ കൊണ്ട് പ്രവർത്തികൾ കൊണ്ടും അല്പം ശ്രദ്ധ കൊടുക്കുക.
പല തെറ്റിദ്ധാരണകളും വരാനുള്ള സാധ്യത കൂടുതലാണ്. അടുത്ത നക്ഷത്രമായ തൃക്കേട്ട. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ആണെങ്കിൽ വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക നഷ്ടം വല്ലാതെ ഈ സമയത്ത് വരെ ഉലക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് തിരുവോണം ഇവരെ സംബന്ധിച്ച് രോഗാവസ്ഥ അസുഖം തുടങ്ങിയ ബുദ്ധിമുട്ടുകൾ മുൻപ് ഉള്ളത് ആണെങ്കിൽ കൂടാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.