കള്ളക്കണ്ണനായ അച്ചുവിന്റെ പിറന്നാൾ ആഘോഷിച്ചു സ്വാന്തനം കുടുംബം!! ഒപ്പം ആശംസകളുമായി ആരാധകരും. | Swathanam Family Celebrated Achu’s Birthday .

Swathanam Family Celebrated Achu’s Birthday  : ടെലിവിഷൻ പരമ്പരകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. ടെലിവിഷൻ പരമ്പരകളിൽ മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന പരമ്പര ആണ് സ്വാന്തനം എന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളികൾ നെഞ്ചോട് ചേർത്തുവച്ച പരമ്പരയാണിത്. ഏഷ്യാനെറ്റ് ചാനലിലാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഈ പരമ്പരയിലെ എല്ലാവരുടെയും ഇഷ്ട കഥാപാത്രമായ കണ്ണന്റെ പിറന്നാൾ ആണ് സ്വാന്തനം കുടുംബം ഇപ്പോൾ ആഘോഷിക്കുന്നത്.

അഞ്ജലി, ശിവൻ, ഹരി, അപ്പു, ദേവി, ബാലൻ എന്നിവരുടെ കൊച്ച് അനിയൻ ആയാണ് അച്ചു സുഗന്ദ് വേഷമിടുന്നത്. സ്വാന്തനം പരമ്പരയിൽ ഇവരുടെ അമ്മയായി അഭിനയിക്കുന്ന ഗിരിജ പ്രേമൻ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളണ് സോഷ്യൽ മീഡിയകളിൽ സജീവമായി കൊണ്ടിരിക്കുന്നത്.’ഹാപ്പി ബർത്ത് ഡേ മോനു’ എന്ന കുറിപ്പോട് കൂടിയ ചിത്രമാണ് താരം പങ്കുവെച്ചത്.

മലയാളികൾക്കിടയിൽ ഏറെ ജനശ്രദ്ധ ആകർഷിച്ച താര ജോഡിയാണ് ശിവന്റെയും അഞ്ജലിയുടെയും. ഇരുവരെയും പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ശിവാഞ്ജലി എന്നാണ് വിളിക്കുന്നത്. ശിവാഞ്ജലിയുടെ പ്രണയകഥ എല്ലാ പ്രേക്ഷകരെയും ഒരുപോലെ ഹരം കൊള്ളിക്കുന്ന ഒന്നാണ്. ഗോപികയും സജിനും ആണ് ശിവാഞ്ജലി ആയി ഈ പരമ്പരയിൽ വേഷമിടുന്നത്. തമിഴിലെ പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പകർപ്പാണ് സ്വാന്തനം.

ആരാധകർ ഏവരും ഈ പരമ്പരയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്. ഈ പരമ്പരയിലെ ഏവരുടെയും അനിയനായ കണ്ണന്റെ പിറന്നാൾ ആരാധകർ നിമിഷം നേരം കൊണ്ട് തന്നെ ഏറ്റെടുത്തു. സ്വാന്തനം കുടുംബാംഗങ്ങൾ ഒന്നടങ്കം കണ്ണന് പിറന്നാളാശംസകൾ നൽകുകയും ചെയ്തു. ഒപ്പം നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ താരത്തിന് പിറന്നാളാശംസകൾ നേരുകയും ചെയ്തു.

 

View this post on Instagram

 

A post shared by Girija Preman (@girijapreman)

Leave a Reply

Your email address will not be published. Required fields are marked *