Making Of Tasty Layer Paththiri Breakfast : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ വളരെ വെറൈറ്റി ആയിട്ടുള്ള ഒരു വിഭവം തയ്യാറാക്കാം. വെറൈറ്റി ആയിട്ടുള്ള പത്തിരി എല്ലാവരും ഇതുപോലെ തയ്യാറാക്കു. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം നാല് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക വരുമ്പോൾ ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും 3 പച്ചമുളക് ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ചിക്കൻ മസാല അര ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി കുറച്ച് കുരുമുളകുപൊടി. എന്നിവയെല്ലാം ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ ചെറുതായി ചീന്തി എടുത്തത് ചേർത്തു കൊടുക്കുക. ഇതിന് പകരമായി ഉരുളൻ കിഴങ്ങ് വേവിച്ച് ചേർക്കുകയും ചെയ്യാം. കുറച്ചു മല്ലിയിലയും ഉപ്പും ചേർത്ത് പകർത്തി വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒന്നര കപ്പ് മൈദ ചേർക്കുക ആവശ്യത്തിനു ഉപ്പും വെള്ളവും ഒരു മുട്ടയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക നല്ലതുപോലെ ലൂസ് ആയിരിക്കേണ്ടതാണ്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആദ്യം മാവ് ഒഴിച്ച് ദോശ പോലെ പരത്തുക.
ശേഷം നല്ലതുപോലെ മുരിങ്ങൽ പകർത്തി വയ്ക്കുക ഇതുപോലെ നാലോ അഞ്ചോ ദോശകൾ തയ്യാറാക്കുക. അതുപോലെ ഒരു പാത്രത്തിൽ നാല് മുട്ട പൊട്ടിച്ച് ഒഴിക്കുക അതിലേക്ക് കാൽ കപ്പ് പാല് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ കുരുമുളകുപൊടിയും കുറച്ച് ഉപ്പും ചേർത്ത് നല്ലതുപോലെ കലക്കി എടുക്കുക. അതിനുശേഷം അടിഭാഗം കട്ടിയുള്ള ഒരു പാത്രം എടുക്കുക അതിലേക്ക് ആദ്യം കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക. എല്ലാ ഭാഗത്തും തേച്ചതിനുശേഷം ആദ്യം ദോശ എടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ മിക്സി പൊതിഞ്ഞെടുത്തതിനുശേഷം പാത്രത്തിലേക്ക് വയ്ക്കുക .
അതിന്റെ ഉള്ളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് നിറയ്ക്കുക വീണ്ടും അതിന്റെ മുകളിലേക്ക് മുട്ടയിൽ മുക്കിയ ദോശ വെച്ച് കൊടുക്കുക വീണ്ടും അതിന് മുൻപിൽ ഫില്ലിംഗ് വെച്ചു കൊടുക്കുക. ഇതേ രീതിയിൽ നിരത്തുക ഇതിന്റെ ഇടയിൽ നിങ്ങൾക്ക് പുഴുങ്ങിയെടുത്ത മുട്ടയും വെച്ച് കൊടുക്കാവുന്നതാണ്. എല്ലാം തയ്യാറായി കഴിഞ്ഞതിനുശേഷം ബാക്കിയുള്ള മുട്ട അതിലേക്കു ഒഴിച്ച് പാത്രം അടച്ചു വയ്ക്കുക നല്ലതുപോലെ ടൈറ്റായി വെക്കേണ്ടതാണ് ഒട്ടും തന്നെ കാറ്റു പുറത്തേക്ക് പോകരുത്. മീഡിയം തീയിൽ ആദ്യം ഒരു പാത്രം വെച്ച് ചൂടായതിനു ശേഷം അതിനുമുകളിൽ വേണം ഈ പാത്രം വയ്ക്കുവാൻ. ശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചിട്ട് കൊടുക്കുക. നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വയ്ക്കാം.