How To Making Of Perfect Idali : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ നല്ല സോഫ്റ്റ് ഉണ്ടാക്കിയാലോ. പല വീട്ടമ്മമാർക്കും ഇഡലി ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ഒരു പ്രശ്നം ഇഡലി ആവിയിൽ വേവിച്ചു വരുമ്പോൾ അത് വളരെ കട്ടിയുള്ളതായി മാറുന്നു എന്നതാണ്. പലപ്പോഴും മാവ് തയ്യാറാക്കുന്നതിന്റെ കുഴപ്പം കൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെ വളരെ സോഫ്റ്റ് ആയിട്ടുള്ള മാവ് തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പച്ചരി എടുക്കുക .
അതിലേക്ക് കാൽ കപ്പ് ഉഴുന്ന് ചേർക്കുക ശേഷം കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. അതോടൊപ്പം കഴുകി വൃത്തിയാക്കുന്നതിനായി ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നാലഞ്ചു തവണയെങ്കിലും നന്നായി കഴുകിയെടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് പാത്രം അടച്ചുവെച്ച് ഫ്രിഡ്ജിൽ രണ്ടര മണിക്കൂർ നേരത്തേക്ക് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം കുതിർത്തെടുത്ത വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക അതിനുശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കുതിർത്ത് പച്ചരിയും ഉഴുന്നും ഉലുവയും ഖുറൈശിയായി ചേർത്തു കൊടുക്കുക .അതിലേക്ക് അരക്കപ്പ് അളവിൽ ചോറും ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ ഓരോ പ്രാവശ്യം മിക്സിയിൽ അരയ്ക്കുമ്പോഴും രണ്ട് കഷണം ഐസ് ചേർത്തു കൊടുക്കുക. അതിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന വെള്ളം കുറേശ്ശെയായി ചേർത്ത് നന്നായി അരച്ചെടുക്കുക. ഐസ് ചേർക്കുന്നത് കൊണ്ട് അരി ഉഴുന്ന് തണുക്കും അതുകൊണ്ടുതന്നെ മാവ് നല്ലതുപോലെ പതഞ്ഞു വരും. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു കുക്കർ അടുപ്പിൽ വെച്ച് ചെറിയ തീയിൽ ചൂടാക്കുക .
അതിലേക്ക് ഒരു തട്ട് ഇറക്കി വെച്ചു കൊടുക്കുക ശേഷം മാവ് ഒഴിച്ച് പാത്രം തട്ടിനു മുകളിലായി വെച്ചു കൊടുക്കുക. ശേഷം ആ പാത്രം അടച്ച് കുക്കറും അടച്ചു വയ്ക്കുക. ശേഷം കുക്കർ അടുപ്പിൽ നിന്നും മാറ്റി 5 മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം തുറന്നു നോക്കൂ മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് നിങ്ങൾക്ക് കാണാം. അതിനുശേഷം സാധാരണ ഇഡലി ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കാം. വളരെ സോഫ്റ്റ് ഇഡലി തന്നെ കിട്ടുന്നതാണ്.