100%Natural Hair Dye for Hair Black : മുടിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിലും അതുപോലെ തന്നെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തിലെയും മാറ്റങ്ങൾ കൊണ്ട് നമ്മുടെ ശാരീരികമായ പല അവസ്തക്കൾക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി തലമുടി കൊഴിഞ്ഞുപോകുന്നതും താരൻ ഉണ്ടാകുന്നതും നരച്ച മുടി ഉണ്ടാകുന്നതും എല്ലാം തന്നെ അതിന്റെ ഭാഗമാണ്.
ഇതെല്ലാം ഇല്ലാതാക്കി നമ്മുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഹെൽത്തി ഓയിലിന്റെ ടിപ്പാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പടവലങ്ങയുടെ പകുതി എടുക്കുക ശേഷം അത് ചെറിയ കഷണങ്ങളാക്കി നുറുക്കുക ശേഷം നല്ലതുപോലെ വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. ഇതാണ് നമുക്ക് ആവശ്യമായിട്ടുള്ളത് അതിനുശേഷം ഇങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ എടുക്കുക എന്നാ നല്ലതുപോലെ ചൂടാകുമ്പോൾ അതിലേക്ക് ഉണക്കി വച്ചിരിക്കുന്ന പടവലങ്ങ ചേർത്ത് കൊടുക്കുക ശേഷം മീഡിയം തീയിൽ വച്ച് നന്നായി തിളപ്പിക്കുക എണ്ണയുടെ നിറമെല്ലാം തന്നെ മാറി വരുന്നതുവരെ നന്നായി തിളപ്പിക്കുക ഇതേ സമയം കുറച്ചു കറിവേപ്പില അതിലേക്ക് ചേർത്തു കൊടുക്കുക .
ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. എണ്ണയുടെ നിറമെല്ലാം തന്നെ മാറി വന്നതിനുശേഷം പാത്രം ഇറക്കി വയ്ക്കുക ചൂടാറാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ ചൂടാറി കഴിയുമ്പോൾ അതൊരു കുപ്പിയിൽ ആക്കി വയ്ക്കാം. നിങ്ങൾ ദിവസവും കുളിക്കുന്നതിനു മുൻപായി ഇത് തലയിലും മുടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം നന്നായി മസാജ് ചെയ്തു കൊടുത്ത് തലമുടി കഴിയുക. ഈ ഓയിൽ നിങ്ങളും തയ്യാറാക്കി വെക്കു.