A Great Way To Save Gas : ഇന്നത്തെ കാലത്ത് വീട്ടമ്മമാർ എല്ലാവരും തന്നെ അടുക്കളയിലെ പാചകം ചെയ്യുന്നതിന് ഗ്യാസ് അടുപ്പുകൾ ആണ് ഉപയോഗിക്കാറുള്ളത് അധികം സമയം എടുക്കാതെ പെട്ടെന്ന് പാചകം തീർക്കുന്നതിന് ഗ്യാസ് അടുപ്പുകൾ ഇന്നത്തെ കാലഘട്ടമാർക്ക് വളരെ ഉപകാരപ്രദമാകുന്നതാണ്. അതുകൊണ്ട് തന്നെ ഗ്യാസ് ഏതു വഴിയിലൂടെയും ലാഭിക്കാനും നോക്കുന്നവർ ആയിരിക്കും വീട്ടമ്മമാർ അതിനുള്ള ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്.
ഇതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ഗ്യാസ് സംബന്ധം ആയിട്ടുള്ള എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ഗ്യാസ് ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു സൂചി എടുക്കുക. ശേഷം ഗ്യാസിന്റെ ബർണറിന്റെ എല്ലാം തന്നെ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അമർത്തി തടസ്സങ്ങളെല്ലാം തന്നെ മാറ്റുക.
അതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശേഷം ഗ്യാസ് സ്റ്റൗവിന്റെ അടിഭാഗത്ത് ഗ്യാസ് വരുന്ന ഭാഗത്ത് ബ്ലോക്കുകൾ ഇല്ലാതിരിക്കാൻ ആ പൈപ്പിന്റെ ഹോളിലും സൂചികൊണ്ട് അമർത്തി തടസ്സങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക. അതുപോലെ തന്നെ ഗ്യാസ് ബർണറുകൾ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കേണ്ടത് ആണ്.
അങ്ങനെ ചെയ്യുമ്പോൾ പാചകത്തിന്റെ ഭാഗമായി ചില പൊടികളും അഴുക്കുകളും ഗ്യാസ് ബർണറിന്റെ ഉള്ളിലേക്ക് വീഴാനുള്ള സാധ്യതകൾ കൂടുതലാണ്. അത് ഇല്ലാതിരിക്കുവാൻ ഇത് വളരെയധികം സഹായിക്കും. അതൊക്കെ കൊണ്ടുതന്നെ ഗ്യാസ് നമുക്ക് എത്ര വേണമെങ്കിലും ലഭിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.