Making Of Onion Curry With Special Recipe : ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കിയാലോ. ചോറുണ്ണാൻ ഒരുപാട് കറികളുടെ ഒന്നും ആവശ്യമില്ല വളരെ രുചികരമായ ഏതെങ്കിലും ഒരു കറി മാത്രം മതി. എന്നാൽ ഇന്നത്തെ സ്പെഷ്യൽ ഇത് തന്നെ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക.
നല്ലതുപോലെ ചൂടാക്കുക ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക ചെറുതായി നിറം മങ്ങി വരുമ്പോൾ കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ കുരുമുളകും കാൽ ടീസ്പൂൺ പെരുംജീരകവും ചേർത്ത് ചൂടാക്കി എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു നുള്ള് ഉലുവ അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
പച്ചമണം എല്ലാം മാറി വരുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് പകർത്തി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം വീണ്ടും പാൻ ചൂടാക്കി അതിലേയ്ക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കടുകും കുറച്ചു വറ്റൽമുളകും ചേർത്ത് ചൂടാക്കുക. ശേഷം രണ്ട് കപ്പ് ചുവന്നുള്ളി ചേർത്തുകൊടുത്ത നന്നായി ഇളക്കി യോജിപ്പിക്കുക കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക .
ഉള്ളി വാടി വരുന്ന സമയത്ത് അതിലേക്ക് ഒരു കപ്പ് പുളിവെള്ളം ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നേരത്തെ അരച്ച് വെച്ചിരിക്കുന്ന അരപ്പ് അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മാത്രം അടച്ച് ഒരു 10 മിനിറ്റ് നല്ലതുപോലെ വേവിക്കുക കറിയുടെ മുകളിൽ എണ്ണ എല്ലാം തെളിഞ്ഞു വരുന്നത് വരെ തിളപ്പിക്കേണ്ടതാണ്. ശേഷം കുറുകിവരുമ്പോൾ പകർത്തി വയ്ക്കാം രുചിയോടെ കഴിക്കാം.