Making Of Tasty Milk Parotta Recipe : ദിവസവും ചപ്പാത്തി തന്നെ കഴിച്ചു നിങ്ങൾ മടുത്തു പോയോ. എന്നാൽ ഇനി ഒരു വെറൈറ്റിക്ക് മറ്റൊരു വിഭാഗം തയ്യാറാക്കിയാലോ. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ് മാത്രമല്ല കഴിക്കാൻ വളരെയധികം രുചികരവുമാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയോ ഡിന്നർ ആയോ ഇത് നിങ്ങൾക്ക് കഴിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു കപ്പ് പാല് ചേർത്ത് കൊടുക്കുക ശേഷം വീണ്ടും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക ചപ്പാത്തി മാവിന്റെ പരുവത്തിൽ വേണം കുഴച്ചെടുക്കുവാൻ. അതിലേക്ക് ഒരു ടീസ്പൂൺ കൂടി നീ ചേർത്ത് വീണ്ടും നന്നായി സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക.
അതിനുശേഷം കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക മാവിന്റെ മുകളിലായി കുറച്ചു കൂടി എണ്ണ തേച്ചു കൊടുക്കുക. അരമണിക്കൂറിന് ശേഷം പുറത്തേക്ക് എടുത്ത് മീഡിയം വലിപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക. ഉരുള ഓരോന്നും എടുത്ത് നല്ലതുപോലെ വട്ടത്തിൽ പരത്തി എടുക്കുക. ശേഷം അതിന്റെ ഒരു ഭാഗത്തു മുഴുവൻ എണ്ണ തേച്ചു കൊടുക്കുക.
കനം കുറച്ച് പരത്തി എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു ഭാഗത്ത് നിന്നും ചുരുട്ടി ചുരുട്ടി എടുക്കുക. ശേഷം ആവശ്യമുള്ള വലുപ്പത്തിൽ നിങ്ങൾക്ക് മുറിച്ചെടുക്കാവുന്നതാണ്. മുറിച്ചെടുത്ത ഓരോ കഷ്ണവും നീളത്തിൽ പരത്തിയെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ട് നല്ലതുപോലെ രണ്ടു ഭാഗവും ചുട്ടെടുക്കുക നിങ്ങൾക്ക് വേണമെങ്കിൽ എണ്ണ തേച്ചു കൊടുക്കാവുന്നതാണ് വീഡിയോ വലിപ്പത്തിൽ ഇട്ട് നല്ലതുപോലെ തന്നെ ചുട്ടെടുക്കുക. ശേഷം പകർത്തി വയ്ക്കാം.