Tasty Fish Curry Kerala Style : വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു മീൻ കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത്രയും നിങ്ങൾ മീൻ കറി കഴിച്ചിട്ടുണ്ടാവില്ല ഇത് തയ്യാറാക്കുന്നതിനായി നമുക്ക് കിളിമീൻ എടുക്കാം. നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞതും 10 ചുവന്നുള്ളിയും ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർക്കുക.
ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക അര ടീസ്പൂൺഉലുവപ്പൊടി ചേർക്കുക ശേഷം ഈ പൊടികളെല്ലാം നല്ലതുപോലെ ചൂടാക്കി എടുക്കുക നന്നായി ചൂടായി വരുമ്പോൾ അരച്ചുവെച്ചിരിക്കുന്ന അരപ്പിലേക്ക് ചേർത്തു വീണ്ടും നല്ലതുപോലെ കറങ്ങി എടുക്കുക. അതിലേക്ക് ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചെറിയ കഷണം ഇഞ്ചി ചെറുതായി ഞാനും ചേർത്തു കൊടുക്കുക. രണ്ടും മൂത്ത് വരുമ്പോൾ രണ്ടു പച്ചമുളകും ഒരു തക്കാളിയുടെ പകുതി ചെറിയ കഷണങ്ങളാക്കിയത് ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ പുളിക്ക് ആവശ്യമായിട്ടുള്ള രണ്ടോ മൂന്നോ കുടം പുളിയും ചേർത്തു കൊടുക്കുക. ശേഷം തിളപ്പിക്കാൻ വയ്ക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. മീൻ കറി നല്ലതുപോലെ കുറുകി വരേണ്ടതാണ്. എല്ലാം ഭാഗമായതിനുശേഷം കുറച്ച് പച്ച വെളിച്ചെണ്ണ കറിയുടെ മുകളിലായി ഒഴിക്കുക കുറച്ചു കറിവേപ്പിലയും ചേർത്തു ഇറക്കി വയ്ക്കാം.