ഫിറ്റ്നസ് ചിത്രങ്ങളുമായി എസ്തർ അനിൽ.!!! അമ്പരന്ന് ആരാധകർ. | Esther Anil With Fitness Pictures.

Esther Anil With Fitness Pictures : നല്ലവൻ എന്ന സിനിമയിലൂടെ മലയാളികൾക്കു മുമ്പിൽ ബാല താരമായി വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ. ഒരു നാൾ വരും, സകുടുംബം ശ്യാമള, മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി.ഓ എന്നിങ്ങനെ നിരവധി സിനിമകളിൽ ഭാഗമാകാൻ താരത്തിന് സാധിച്ചു.
തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലൂടെ അവിസ്മരണീയമായ അഭിനയം കാഴ്ചവെച്ച് ആരാധകരുടെ പൊന്നോമനയായി മാറിയതാണ് താരം.

സിനിമാ മേഖലയിൽ ശരീര സംരക്ഷണം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ടോവിനോ തോമസ്, പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങി പല നടന്മാരും അവരുടെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇന്നിതാ അതിൽ നിന്നും വ്യത്യസ്തമായി ബാല താരമായി നമ്മുടെ മുന്നിലെത്തിയ എസ്തർ അനിൽ ആണ് തന്റെ വർക്ക് ഔട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.

ബാല താരമായി വന്ന എസ്തർ ഇത്രക്കധികം വലുതായതിന്റെ ആശ്ചര്യത്തിലാണ് ജനങ്ങൾ. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് വീഡിയോ ആരാധകർക്കായി പുറത്തുവിട്ടത്. നിരവധി ആരാധകരുള്ള താരത്തിന്റെ വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു.

നിരവധി പേരാണ് താരത്തിന്റെ പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. താരം പങ്കുവെച്ച് വീഡിയോയ്ക്ക് ഒരുപാട് ലൈക്കുകളും കമന്റുകളും നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എസ്തർ നായികയായി സിനിമകളിൽ കാണാൻ കത്തിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *