Weight loss Garlic drink : ശരീരവണ്ണം കുറയ്ക്കുന്നതിനു വേണ്ടി കഷ്ടപ്പെടുന്ന ആളുകൾ ഇന്നത്തെ സമൂഹത്തിൽ വളരെ കൂടുതലാണ്. ശരിയായ രീതിയിൽ ഭക്ഷണക്രമം ഇല്ലാത്തതു കൊണ്ട് തന്നെ ശരീരഭാരം കൂടുകയും ശരീരവണ്ണം കൂടുകയും അതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. നല്ല ആരോഗ്യമുണ്ടാകണമെങ്കിൽ ആദ്യം നമ്മൾ ഭക്ഷണകാര്യത്തിൽ വേണം ശ്രദ്ധിക്കുവാൻ.
ഇതുപോലെ വണ്ണം കുറയ്ക്കുന്നതിന് വേണ്ടി പലതരത്തിലുള്ള എക്സസൈസുകളും ഡയറ്റുകളും എല്ലാം ആളുകൾ ചെയ്യുന്നുണ്ടാകും എന്നാൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്തിട്ടും ശരിയായ ഫലം ലഭിക്കുന്നില്ല. എന്നാണോ പറയുന്നത് എന്നാൽ ഇതുപോലെ ചെയ്താൽ മതി എത്ര വലിയ വണ്ണവും കുറഞ്ഞിരിക്കും. അതോടെ ശരീരഭാരം കുറയുകയും ചെയ്യും.
ഇതിനായി ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ശേഷം നാലു വെളുത്തുള്ളി ചതച്ചത് ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. 5 മിനിറ്റ് നന്നായി തിളപ്പിച്ചതിനുശേഷം അതിലെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക. ശേഷം അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക അതോടൊപ്പം കുറച്ച് തേൻ ചേർത്തു കൊടുക്കുക.
ചെറിയ ചൂടിൽ വേണം ഇതെല്ലാം ചെയ്യുവാൻ. ഇത്ര മാത്രമേയുള്ളൂ ഹെൽത്ത് ഡ്രിങ്ക് തയ്യാർ. ഇത് നിങ്ങൾ കുടിക്കേണ്ടത് രാവിലെ ഭക്ഷണത്തിനു മുൻപായിട്ടാണ് ഇത് കുടിച്ചാൽ ഒരു മണിക്കൂർ കഴിഞ്ഞു വേണം ഭക്ഷണം കഴിക്കുവാൻ. ഇതുപോലെ നിങ്ങൾ ദിവസവും തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതായിരിക്കും. ശരീരവണ്ണം കുറയ്ക്കാൻ എക്സൈസ് ചെയ്യുന്ന ആളുകൾക്കെല്ലാം തന്നെ ഈ ഡ്രിങ്ക് വളരെ ഉപകാരപ്രദമായിരിക്കും.