Easy Kitchen Useful Tip : ഇടിയപ്പം ഉണ്ടാക്കുന്നതിനുവേണ്ടി പലതരത്തിലുള്ള സേവനാഴികളും ഇന്ന് കടകളിൽ ലഭ്യമാണല്ലോ അതിൽ കൂടുതൽ വീടുകളിലെ വീട്ടമ്മമാരും ഉപയോഗിക്കുന്നത് ഈ വീഡിയോയിൽ കാണുന്നതുപോലെയുള്ള സേവനാഴിയായിരിക്കും. കൈകൊണ്ട് തിരിച്ച് മാവ് പിഴിയുന്ന രീതിയിലുള്ള സേവനാഴി. ഇതുപോലെയുള്ള സേവനാഴികൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും വീട്ടമ്മമാർ നേരിട്ടിട്ടുണ്ടാകുന്ന ഒരു പ്രശ്നം എന്നു പറയുന്നത് .
ഇത് അകത്തേക്ക് തള്ളി ഇറക്കുമ്പോൾ മാവ് മുഴുവനായി അതിന്റെ മുകളിലേക്ക് പൊങ്ങിവരുന്ന അവസ്ഥ. പെട്ടെന്ന് തന്നെ ബാബു തീർന്നുപോയി എന്ന് വിചാരിച്ചു തുറക്കുമ്പോൾ ആയിരിക്കും മാവ് മുഴുവനായി അതിന്റെ മുകളിൽ പൊങ്ങി നിൽക്കുന്നത് കാണുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പിന്നീട് വീണ്ടും അത് തന്നെ നമ്മൾ ആവർത്തിക്കും.
എന്നാൽ ഈ ഒരു അവസ്ഥയെ മുഴുവനായും ഇല്ലാതാക്കുവാൻ പറ്റിയ ഒരു ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത്. കൂടുതൽ സമയം സേവനാഴിയും ഊരി ഇടാനുള്ള അവസരം ഇനി ഉണ്ടാവില്ല. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം ഒരു പ്ലാസ്റ്റിക് നല്ല കട്ടിയുള്ള ഒരു ഷീറ്റ് എടുക്കുക. അതിനുശേഷം സേവനാഴിയുടെയും വായവട്ടത്തിന്റെ വലുപ്പത്തിൽ വരച്ച മുറിച്ചിടുക.
അതിനുശേഷം ആദ്യം സേവനാഴിയിലേക്ക് മാവ് നിറച്ച് കഴിയുമ്പോൾ വെട്ടിവെച്ചിരിക്കുന്ന ഷീറ്റ് അതിനുമുകളിൽ വച്ച് കൊടുക്കുക ശേഷം സാധാരണ സേവനാഴി അടയ്ക്കുന്നതുപോലെ അടയ്ക്കുക അതിനുശേഷം നിങ്ങൾ പിരിഞ്ഞുനോക്കൂ. ഒട്ടുംതന്നെ മാവ് മുകളിലേക്ക് കയറി വരില്ല. ഇതുപോലെ നിങ്ങളും ചെയ്യു.