Easy Tasty Cooker Dal Curry : രാവിലെ ബ്രേക്ക് ഫാസ്റ്റിന് ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിലും ഉച്ചയ്ക്ക് ചോറിന്റെ കൂടെയാണെങ്കിലും കഴിക്കാൻ ഒരുപോലെ തന്നെ വീട്ടമ്മമാർക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി പരിപ്പ് കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ആദ്യമായി അടുക്കളയിൽ കയറുന്നവർക്ക് എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കറിയാണ് ഇത്. ഈ പരിപ്പ് കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പരിപ്പ് അതുപോലെ അരക്കപ്പ് ചെറുപയർ പരിപ്പ് കൂടിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം കുക്കറിലേക്ക് നാലു വെളുത്തുള്ളി ചേർത്ത് കൊടുക്കുക രണ്ട് തക്കാളി നാല് കഷ്ണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
ആവശ്യത്തിന് വെള്ളം ഉപ്പ് മഞ്ഞൾപൊടി എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക ശേഷം കുക്കർ അടച്ചുവെച്ച് വേവിക്കുക. പരിപ്പ് നല്ലതുപോലെ വെന്തതിനുശേഷം തക്കാളിയും പച്ചമുളകും വെളുത്തുള്ളിയും എല്ലാം ഒരു തവി ഉപയോഗിച്ചുകൊണ്ട് ഉടച്ചു കൊടുക്കുക.
എല്ലാം നന്നായി മിക്സ് ആക്കി കഴിഞ്ഞതിനുശേഷം മറ്റൊരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക എങ്കിൽ മാത്രമേ ടേസ്റ്റ് ഉണ്ടാവുകയുള്ളൂ. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 8 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അര ടീസ്പൂൺ നല്ല ജീരകം വറ്റൽ മുളകും ചേർത്ത് വറുത്തതിനുശേഷം ഒരു നല്ല കായപ്പൊടിയും കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കിയതിനു ശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. ടേസ്റ്റി കറി തയ്യാർ.