Health Tips Of Cashew Nuts : മറ്റുള്ള നട്സുകളെ അപേക്ഷിച്ച് കശുവണ്ടിക്ക് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട്. കശുവണ്ടിയിൽ കൊഴുപ്പ് കുറവും പോഷകങ്ങൾ കൂടുതലും അടങ്ങിയിട്ടുണ്ട് ഇത് ഹൃദയത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മിതമായ അളവിൽ ഇത് കഴിക്കുന്നത് ഹൃദയസംബന്ധമായിട്ടുള്ള അസുഖങ്ങൾ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു.
ആരോഗ്യപ്രദമായിട്ടുള്ള പലതരം കൊഴുവുകളുടെ വകഭേദങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കശുവണ്ടി പരിപ്പിലെ ആന്റിഓക്സിഡന്റുകൾ, ഇരുമ്പ് സെലീനിയം മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ ദോഷകരമായിട്ടുള്ള രാസ ഘടകങ്ങളെ നീക്കം ചെയ്യുകയും നമ്മുടെ കോശങ്ങളെ സ്വാഭാവിക നിലയിലേക്ക് നന്നാക്കി കൊണ്ടുവരികയും ചെയ്യുന്നു .
അതുകൊണ്ട് തന്നെ നമ്മുടെ ചർമ്മ ത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള കൊളാറ്റിൻ എന്നുപറയുന്ന പദാർത്ഥം ചർമ്മത്തിന്റെ സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കുന്നു. മഗ്നീഷ്യം കോപ്പർ എന്നീ സൾഫേറ്റുകളാൽ സമ്പുഷ്ടമായ കശുവണ്ടി മെച്ചപ്പെട്ട എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു ആരോഗ്യത്തിനും സഹായിക്കുന്നു.
ഇതിലെ മഗ്നീഷ്യം അസ്ഥികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. അതുപോലെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാഴ്ച ശരിയായി നിലനിർത്തുന്നതിനും എല്ലാം കശുവണ്ടി ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് തിമിരം എന്ന രോഗത്തെ വരെ ഇല്ലാതാക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.