Making Of Wheat Bonda Snack : ചായക്കടയിൽ നിന്നെല്ലാം നമ്മൾ ബോണ്ട കഴിക്കാറുണ്ടല്ലോ നല്ല മൊരിഞ്ഞ ടേസ്റ്റി ആയിട്ടുള്ള ബോണ്ട. ഈ ബോണ്ട നമുക്ക് വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് തൈര് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ റവ ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കുക .
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി അരക്കപ്പ് ശർക്കര ഒരു പാത്രത്തിലേക്ക് ചേർത്ത് കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ അലിയിച്ച് എടുക്കുക അത് നന്നായി പാനിയായി വരുമ്പോൾ പകർത്തി ചൂട് മാറാനായി വയ്ക്കുക. ചൂട് മാറിക്കഴിയുമ്പോൾ അത് തൈരിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒന്നേകാൽ കപ്പ് ഗോതമ്പ് പൊടിയും ചേർത്തു കൊടുക്കുക അര ടീസ്പൂൺ ചേർത്ത് കൊടുക്കുക അര ടീസ്പൂൺ കറുത്ത എള്ള് ചേർത്തു കൊടുക്കുക ശേഷം ഒരു നുള്ള് ഏലക്കാപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുത്ത് നല്ല മാവ് പരിവത്തിൽ തയ്യാറാക്കുക.
ഒരുപാട് ലൂസ് അല്ലാത്തതും എന്നാൽ ഒരുപാട് കട്ടിയല്ലാത്തതുമായ മാവ് വേണം തയ്യാറാക്കുവാൻ. കയ്യിൽ പിടിച്ചാൽ ഒരു ഉരുള പോലെ ഇടാൻ പറ്റുന്ന പാകം ആയിരിക്കണം. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഓരോ കൈയും മാവ് എടുത്ത് ചൂടായി എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ല ബോള് പോലെ തന്നെ വരുന്നത് കാണാം. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം. ശേഷം കഴിക്കാം.