Banana Stain removal tips : വസ്ത്രങ്ങളിൽ പലതരത്തിലുള്ള കറകളും പറ്റിപ്പിടിക്കാറുണ്ടല്ലോ. എന്നാൽ അതിൽ പല അഴുക്കുകളും സാധാരണ സോപ്പ് ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ പോകും എന്നാൽ ചിലത് എത്ര തന്നെ സോപ്പ് ഉപയോഗിച്ച് ഉരച്ചാലും പോകില്ല. അത്തരത്തിലുള്ള ഒന്നാണ് വാഴയുടെ കറ.പ്രത്യേകിച്ചും ഇത് വെള്ള വസ്ത്രങ്ങളിൽ പറ്റിയാൽ കറുപ്പ് നിറത്തിൽ അതുപോലെ തന്നെ കിടക്കും. സാധാരണ സോപ്പ് ഉപയോഗിച്ചാൽ ഒന്നും തന്നെ അത് പോകണമെന്നില്ല. അതിനെ ചെയ്യാൻ പറ്റുന്ന ഒരു ഫലപ്രദമായിട്ടുള്ള മാർഗമാണ് പറയാൻ പോകുന്നത്.
എത്ര പഴക്കം ചെന്ന കറുത്ത പാടുകൾ ആണെങ്കിലും പോയിരിക്കും. അതിനായി ആദ്യം ചെയ്യേണ്ടത് വസ്ത്രങ്ങളിൽ എവിടെയാണോ പറ്റിപ്പിടിച്ചിരിക്കുന്നത് അവിടെ കുറച്ച് വെള്ളം ഒഴിച്ച് നനയ്ക്കുക എന്നതാണ് ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നനയ്ക്കുക. അടുത്തതായി ഈ കറപിടിച്ച ഭാഗം ഒരു രാത്രി മുഴുവൻ ഒരു സൊലൂഷനിൽ ഒഴിച്ചു വയ്ക്കുകയാണ് ചെയ്യാൻ പോകുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആവശ്യത്തിന് വലിപ്പമുള്ള ഒരു പാത്രം എടുക്കുക അതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം വിനാഗിരിയിൽ മുക്കിവെക്കുക. എവിടെയാണോ വൃത്തിയാക്കേണ്ടത് ആ ഭാഗം മാത്രം മുക്കി വയ്ക്കുക. ശേഷം ഒരു ദിവസം മുഴുവൻ അതുപോലെ തന്നെ വയ്ക്കുക. പിറ്റേദിവസം നോക്കുമ്പോൾ ചെറുതായി മാറി വരുന്നത് കാണാൻ സാധിക്കും.
കുറച്ച് പെട്രോൾ ആണ് ആവശ്യമുള്ളത് കുറച്ച് പെട്രോൾ എടുത്ത് കറയുള്ള ഭാഗത്ത് നല്ലതുപോലെ ബ്രഷ് വെച്ച് കുറച്ചു കൊടുക്കുക കുറച്ച് സമയം കുറച്ചു കൊടുക്കുമ്പോൾ തന്നെ അഴുക്കുകൾ എല്ലാം പോകുന്നത് കാണാം. പെട്രോളിന് പകരമായി നിങ്ങൾക്ക് ക്ലോറിൻ ഉപയോഗിക്കാവുന്നതാണ് എന്നാൽ ഇത് എല്ലാ വസ്ത്രങ്ങളിലും നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതല്ല. അതിനുശേഷം പെട്രോളിന്റെ മണം എല്ലാം പോകുന്നതിനു വേണ്ടി സാധാരണ സോപ്പ് ഉപയോഗിച്ച് കൊണ്ട് വസ്ത്രം വൃത്തിയാക്കുകയും ചെയ്യാം. ഇനി കറകൾ പോകുന്നതിന് ഇതുപോലെ വൃത്തിയാക്കിയാൽ മതി.