Making Of Okra Curd Masala Roast : വെണ്ടയ്ക്ക കഴിക്കാൻ മടിയുള്ളവർക്കും കഴിക്കാൻ വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മസാല കറി തയ്യാറാക്കാം. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഇത് കിടിലൻ കോമ്പിനേഷനാണ്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം വെണ്ടയ്ക്ക മീഡിയം വലിപ്പത്തിൽ അരിഞ്ഞത് അതിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റുക.
സമയത്ത് ഒരു നുള്ള് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക നന്നായി റോസ്റ്റ് ആയി വരുമ്പോൾ പകർത്തി വയ്ക്കുക. അതേ പാനിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക ജീരകം ചൂടായി വരുമ്പോൾ ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ചു വെളുത്തുള്ളിയും ചതച്ചത് ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ വഴറ്റുക സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ പിന്നീട് ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് മഞ്ഞൾപ്പൊടി ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് വെണ്ടയ്ക്ക ചേർത്ത്10 മിനിറ്റ് അടച്ച് വേവിക്കുക.നല്ലതുപോലെ കുറുകി പാകമാകുമ്പോൾ മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് പകർത്താം.