നമ്മളെല്ലാവരും തന്നെ എന്തെങ്കിലും ഒരു പ്രശ്നങ്ങളിൽ പെട്ട് വലയുന്നവരും ജീവിക്കാൻ വേണ്ടി സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്നവരും ആണല്ലോ. അതുപോലെ ധാരാളം ആഗ്രഹങ്ങളും സാധിക്കുന്നവരാണല്ലോ ഇതെല്ലാം തന്നെ നടന്നു കെട്ടുന്നതിന് വേണ്ടി സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം പൂർണമായി ലഭിക്കാൻ ചെയ്യേണ്ട വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.
മാസത്തിൽ ഒരു പ്രാവശ്യമാണ് ചെയ്യേണ്ടത് അതുപോലെ മൂന്നുമാസം തുടർച്ചയായി ചെയ്യുക ഓരോ മലയാള മാസം എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഓരോ മലയാളം മാസത്തിലെയും ഷഷ്ടി ദിവസം അല്ലെങ്കിൽ ഏതെങ്കിലും ഒരു ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുക്കുക. സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽ പോയതിനു ശേഷം സുബ്രഹ്മണ്യ കവജപുഷ്പാഞ്ജലി നടത്തുക.
ഭഗവാന്റെ അനുഗ്രഹത്താൽ ഉള്ള ഒരു കാര്യം നമ്മുടെ മേൽ ഉണ്ടാകുവാനാണ് ഈ വഴിപാട് നമ്മൾ ചെയ്യുന്നത്. നിങ്ങളുടെ ആഗ്രഹം സഫലീകരണത്തിന് തടസ്സമായി നിൽക്കുന്ന എല്ലാം തന്നെ ഇതോടെ പോകുന്നതായിരിക്കും മാത്രമല്ല ദൃഷ്ടി ദോഷം ഏറ്റിട്ടുണ്ടെങ്കിൽ അതെല്ലാം തന്നെ പോകുന്നതായിരിക്കും. രണ്ടാമത്തെ മലയാളമാസം ആരംഭിക്കുമ്പോൾ ചെയ്യേണ്ട പുഷ്പാഞ്ജലിയാണ് സുബ്രഹ്മണ്യ സ്തോത്ര പുഷ്പാഞ്ജലി.
ഇത് ചെയ്യേണ്ടത് നമ്മുടെ പിറന്നാൾ ദിവസം ആ മാസത്തിൽ ഏതാണോ ആ ദിവസം വേണം ചെയ്യുവാൻ. അടുത്തമാസം ഇതേപോലെ തന്നെ നമ്മുടെ പിറന്നാള്‍ ദിവസം ഏത് ഡേറ്റ് ആണോ ആ ദിവസം ക്ഷേത്രത്തിൽ പോയി പഞ്ചാമൃതം വഴിപാട് കഴിപ്പിക്കുക. ഒരുപക്ഷേ ഈ മൂന്നു വഴിപാടുകൾ ചെയ്തതിനു മുൻപേ നിങ്ങളുടെ ആഗ്രഹം നടക്കുമെങ്കിലും വഴിപാടുകൾ പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.