അടുക്കളയിൽ ഇതുപോലെ പല ട്രിക്കുകളും ഉണ്ട്. ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. | Easy Useful Kitchen Tip

Easy Useful Kitchen Tip : അടുക്കള എത്ര തന്നെ നമ്മൾ വൃത്തിയാക്കി വെച്ചാലും ചെറിയ പ്രാണികളും പാറ്റുകളും പല്ലികളും വന്ന് പിന്നെയും അവിടെയെല്ലാം വൃത്തികേട് ആകും. അവയെ ഓടിക്കാൻ എന്തൊക്കെ ചെയ്താലും പിന്നെയും വരുന്നത് ചിലപ്പോൾ നമുക്ക് തടയാൻ സാധിക്കാറില്ല. എന്നാൽ ഇവ വരാതിരിക്കാനുള്ള ചില സൂത്രപ്പണികൾ നമുക്ക് അടുക്കളയിൽ ചെയ്തു വയ്ക്കാം.

കൂടുതലായും കിച്ചൻ സിംഗിന്റെ ഭാഗത്തായിരിക്കും ഇവയെ നമുക്ക് കാണാൻ സാധിക്കുന്നത്. കിച്ചൻ സിംഗിൾ പലപ്പോഴും ചെറിയ ബ്ലോക്കുകളും ഉണ്ടാക്കാൻ ഇതു തന്നെ ധാരാളം മതി. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതാക്കുവാൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

ഇത് നിങ്ങൾ അടുക്കളയിലെ എല്ലാ ജോലികളും ചെയ്ത് തീർത്തതിനുശേഷം വേണം ചെയ്യുവാൻ. അതിനായി ഒരു ടീസ്പൂൺ ഉപ്പ് എടുക്കുക അതിലേക്ക് ഒന്നോ രണ്ടോ തുള്ളിപുല്തൈലം ഒഴിച്ചു കൊടുക്കുക. ശേഷം ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ഒഴിച്ചുകൊടുക്കുക ശേഷം കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക അവസാനം ആവശ്യമുള്ള അളവിൽ വെള്ളം ഒഴിച്ച് നല്ലതുപോലെ അലിയിച്ചെടുക്കുക.

അതിനുശേഷം കിച്ചൻ സിംഗിന്റെ ഭാഗത്തെല്ലാം തന്നെ ഒഴിച്ച് നല്ലതുപോലെ ഉരച്ചു കഴുകുക. ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ബ്ലോക്കുകൾ ഒഴിവാക്കാനും ചീത്ത മണം വരുന്നത് ഇല്ലാതാക്കുവാനും ചെറിയ പ്രാണികൾ വരുന്നത് ഇല്ലാതാക്കുവാനും എല്ലാം വളരെയധികം സഹായിക്കും. ഇതുപോലെ ഒരു ടിപ്പ് നിങ്ങൾ എല്ലാ ദിവസവും ചെയ്തു വെക്കുകയാണെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *