Do This To Get Rid Of Cracked Skin : മഴക്കാലം ആകുന്നതോടെ പലതരത്തിലുള്ള ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളും നമ്മൾ നേരിടുന്ന ഉണ്ടല്ലോ. അതിൽ തന്നെ നമ്മൾ എപ്പോഴും മഴക്കാലത്ത് ചളി വെള്ളം കാലിൽ വീഴാനുള്ള പല സന്ദർഭങ്ങളിലൂടെയും കടന്നു പോകുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ കാലേ കൃത്യമായി സംരക്ഷിച്ചില്ല എങ്കിൽ ഉപ്പൂറ്റി വിണ്ട് കീറാനുള്ള സാധ്യതകൾ കൂടുതലാണ്.
അത്തരം സന്ദർഭങ്ങളിൽ എത്രത്തോളം വേദന ഉണ്ടാവുക എന്നത് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ സാധിക്കു. അതുകൊണ്ടുതന്നെ അത്തരം വേദനകളെ എല്ലാം ഇല്ലാതാക്കുവാനും പഴയപോലെ കാലുകൾ മാറുവാനും പറ്റിയ ഒരു ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത്. ഇതിനുവേണ്ടി ആദ്യമായി ചെയ്യേണ്ടത് രാത്രി എല്ലാ ജോലികളും കഴിഞ്ഞതിനുശേഷം കാല് നല്ലതുപോലെ കഴുകി വൃത്തിയാക്കുക .
ഇതിനുവേണ്ടി നിങ്ങൾക്ക് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ് പെട്ടെന്ന് അഴുക്കുകൾ പോകാൻ സഹായിക്കും. അതിനുശേഷം നല്ലതുപോലെ തുടച്ചു വൃത്തിയാക്കുക ഒട്ടും തന്നെ വെള്ളം ഉണ്ടാകാൻ പാടുള്ളതല്ല അതിനുശേഷം വാസിലിൻ എടുക്കുക ഇത് കാലിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു സോക്സ് കാലിന്റെ മുകളിലിട്ട് കിടക്കുക.
ഇതുപോലെ നിങ്ങൾ ഒരു ദിവസം ചെയ്യുകയാണെങ്കിൽ പിറ്റേ ദിവസം രാവിലെ എഴുന്നേൽക്കുമ്പോഴും കാലിന്റെ വേദനയെല്ലാം തന്നെ പോയിരിക്കും തുടർച്ചയായി ചെയ്യുകയാണെങ്കിൽ കീറലിന്റെ പ്രശ്നത്തെയും ഇല്ലാതാക്കാം.ചോര വരുന്ന രീതിയിലുള്ള കാല് വിണ്ടുകീറൽ ആണെങ്കിൽതുടർച്ചയായി മാറുന്നത് വരെ ഇതുപോലെ തന്നെ ചെയ്യേണ്ടതായിരിക്കും. അപ്പോൾ പിന്നീട് തിരിച്ചു വരാത്ത രീതിയിൽ മാറ്റിയെടുക്കാം. മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും ഇതുപോലെ സംഭവിക്കുമ്പോൾ ഇങ്ങനെ തന്നെ ചെയ്യാം. ഈ മാർഗ്ഗം ആരും ചെയ്യാതെ പോകല്ലേ.