Easy Appam Batter Making : രാവിലെ ബ്രേക്ക്ഫാസ്റ്റിന് നല്ല സോഫ്റ്റ് അപ്പം കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. എല്ലാവർക്കും നല്ല സോഫ്റ്റ് അപ്പം കഴിക്കാനായിരിക്കും ഇഷ്ടം പക്ഷേ പല സന്ദർഭങ്ങളിലും മാവ് കൃത്യമായി അരയ്ക്കാത്ത മൂലമോ അല്ലെങ്കിൽ മാവ് പൊന്തി വരാത്തതുകൊണ്ട് സോഫ്റ്റ് നമുക്ക് ഉണ്ടാക്കാൻ സാധിക്കാറില്ല.
ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ ഒരു ട്രിക്ക് ഉപയോഗിച്ചുകൊണ്ട് നല്ല സോഫ്റ്റ് ഉണ്ടാക്കാം. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പച്ചരി ആവശ്യമുള്ളത് എടുത്ത് കുതിർക്കാനായി മാറ്റിവയ്ക്കുക. നല്ലതുപോലെ കുതിർന്നു വന്നതിനു ശേഷം ഒരുമികയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല.
അതിൽ നിന്നും കുറച്ചു മാവ് ഒരുപാട് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം നന്നായി ചൂടാക്കി കുറുക്കി എടുക്കുക. ശേഷം കുറുക്കി എടുത്ത് മാധയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ബാക്കിയുള്ള അരയ്ക്കാൻ വേണ്ട പച്ചരിയും അതിലേക്ക് ചേർത്ത് അതോടൊപ്പം തന്നെ ഈ സീക്രട്ട് കൂടി ചേർത്തു കൊടുക്കുക.
അതാണ് ദോശമാവ് അല്ലെങ്കിൽ ഇഡ്ലി മാവ്. ഇത് ഒരു സ്പൂൺ എങ്കിലും ഒഴിച്ചുകൊടുത്ത് നന്നായി അരച്ചെടുക്കുക അതിനുശേഷം പകർത്തി വയ്ക്കാം. എല്ലാം കൂടിയും ആ നല്ലതു പോലെ പൊന്തി വരുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം പിറ്റേദിവസം എടുത്തുനോക്കും മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം. ഈ ട്രിക്ക് നിങ്ങളും ചെയ്തു നോക്കൂ.