ഈ മനോഹരമായ സമ്മാനത്തിന് നന്ദി! സാരിയിൽ തിളങ്ങി മലയാളത്തിന്റെ പ്രിയ നായിക ഭാവന. | Malayalam’s Favorite Heroine Bhavana Shines In a Saree.

Malayalam’s Favorite Heroine Bhavana Shines In a Saree : മലയാളികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്നു താരമാണ് ഭാവന. നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ്താരം.ഷറഫുദ്ദീൻ നായകനാകുന്ന ന്റിക്കാക്കക്ക് ഒരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരാവിനൊരുങ്ങുന്നത്. 2018 ലാണ് ഭാവന വിവാഹിതയാവുന്നത് കന്നഡ സിനിമ നിർമാതാവ് നവീനാണ് ഭർത്താവ്.

60 അതികം ചിത്രങ്ങളിൽ ഇതിനോടകം തന്നെ വേഷമിട്ട താരമാണ് ഭാവന. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഈയിടയ്ക്ക് ഭാവന തന്റെ അമ്മയെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. നീണ്ട ഒരിടവേളക്കുശേഷമാണ് സിനിമയിലേക്ക് സജീവമാകാൻ ഭവന തിരിച്ചെത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നായകന്മാരോടൊപ്പം വേഷമിട്ട താരമാണ് ഭാവന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരൻ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി തിളങ്ങി നിൽക്കുന്ന ഭാവനയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ഈ മനോഹരമായ സാരി സമ്മാനിച്ചതിനു മടിയും അവതാരികയുമായ ആര്യക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

ഒട്ടനവധി ആരാധകർ ഉള്ള വ്യക്തി ആണ് ഭാവന അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷങ്ങൾക്കൊണ്ടാണ് വൈറൽ ആകാറുള്ളത്. അത്തരത്തിൽ ആരാധകർ ഏറ്റെടുക്കുകയാണ് സാരിയിൽ സുന്ദരി ആയി ഇരിക്കുന്ന ഭാവനയുടെ ചിത്രം.ഇനി മലയാള സിനിമയിൽ താരം സജീവമാകും എന്നാണു ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *