No Oil No Sugar Steamed Snacks Banana Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത് ഇതു ഉണ്ടാക്കിയെടുക്കാൻ ഓയിലോ പഞ്ചസാരയോ ഒന്നും തന്നെ വേണ്ട. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് വലിയ ശർക്കര എടുക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് അലിയിക്കാൻ വയ്ക്കുക. നല്ലതുപോലെ അലിഞ്ഞ ഭാഗമാകുമ്പോൾ അതിലേക്ക് കുറച്ച് ഏലക്കാപ്പൊടി ചേർത്തു കൊടുക്കുക.
ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുത്ത് ഒരു നുള്ള് ഉപ്പും ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കുക. അതിനുശേഷം ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക അതിലേക്ക് കാൽ കപ്പ് റവയും ചേർത്തു കൊടുക്കുക കൈവിടാതെ തന്നെ ഇളക്കി കൊടുക്കേണ്ടതാണ്. നല്ലതുപോലെ ഇളക്കി വരുമ്പോൾ പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുന്നത് കാണാം.
ആ സമയത്ത് അതിലേക്ക് ഒരു പഴം നല്ലതുപോലെ പഴുത്തത് ചെറിയ കഷണങ്ങളാക്കി കൊണ്ട് നന്നായി ഉടച്ചതിനുശേഷം ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ നെയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പകർത്തി വെക്കുക അടുത്തതായി വാഴയില എടുക്കുക അത് കൊമ്പിൽ കുത്തുക. ശേഷം കുമ്പിൾ കുത്തിയതിന്റെ ഉള്ളിലേക്ക് മാവ് തയ്യാറാക്കിയത് ഇറക്കി നിറച്ച് മടക്കി വയ്ക്കുക.
ഓരോന്നും തയ്യാറാക്കി വയ്ക്കുക അതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് ആവി വന്നു തുടങ്ങുമ്പോൾ അതിനു മുകളിൽ ആയി തട്ടുവച്ചു കൊടുക്കുക ശേഷം ഇതെല്ലാം അതിലേക്ക് ഇറക്കി വയ്ക്കുക. 10 15 മിനിറ്റോളം നല്ലതുപോലെ ആവിയിൽ വേവിച്ച് പുറത്തേക്കെടുക്കാം. ഇത്രയും ഹെൽത്തിയായ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇന്ന് തന്നെ തയ്യാറാക്കു.