Garlic And Mask Useful Tip : ഇപ്പോൾ മഴക്കാലം ആണല്ലോ പല സ്ഥലങ്ങളിലും മഴ ഇടവിട്ട് പെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമയങ്ങളിൽ വീടും പരിസരവും നമ്മൾ വൃത്തിയോടെ തന്നെ കാത്തുസൂക്ഷിക്കണം ഇല്ലെങ്കിൽ പലതരത്തിലുള്ള അസുഖങ്ങളും നമുക്ക് പിടിപെടുന്നതായിരിക്കും. അതുകൊണ്ടുതന്നെ വീട്ടിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിലേക്ക് മഴക്കാലം ആകുന്നതോടെ ചെറിയ പ്രാണികൾ എല്ലാം കടന്നു വരാറുണ്ടല്ലോ .
ചിലപ്പോൾ അടുക്കളയിലും വീടിന്റെ അകത്തും എല്ലാം ഇവയെ കാണാം. പലതും ഭക്ഷണപദാർത്ഥങ്ങളിൽ വന്ന് ഇരിക്കുകയും പിന്നീട് നമുക്ക് ആ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും. എത്രത്തോളം മൂടി വെച്ചാലും ചിലപ്പോൾ കഴിക്കുന്ന സമയത്തായിരിക്കും ഇതുപോലെ സംഭവിക്കുന്നത്. അതിനെല്ലാം ഒരു പരിഹാരം ആയിട്ടാണ് വന്നിരിക്കുന്നത് .
ഒരു മാസ്കും വെളുത്തുള്ളിയും മാത്രം മതി ഇത് ചെയ്യാൻ. ആദ്യം തന്നെ വെളുത്തുള്ളി മൂന്നോ നാലോ എണ്ണം എടുത്ത് ചതയ്ക്കുക ശേഷം മാർക്കിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി കവർ പോലെയുള്ള ഭാഗത്ത് വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുക്കുക. ശേഷം ആ ഭാഗം നൂല് കൊണ്ട് കെട്ടുക. ശേഷം ഇത് നിങ്ങൾ എവിടെയൊക്കെയാണ് പ്രാണികൾ വരാൻ സാധ്യത ഉള്ളത്.
അവിടെയെല്ലാം തൂക്കിയിടുക വെളുത്തുള്ളിയുടെ മണം ഉള്ളതുകൊണ്ട് തന്നെ പ്രാണികൾ വീട്ടിലേക്ക് വരുന്നത് ഒഴിവാക്കും. ആ മറ്റ് സ്പ്രേകളും ഒന്നും ഉപയോഗിക്കാതെ തന്നെ നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ മാർഗത്തിലൂടെ പ്രാണികളെ ഇനി ഓടിക്കാം. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതല്ല അതുകൊണ്ട് ധൈര്യമായി തന്നെ ഉപയോഗിക്കാം. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ.