Making Of Fried Egg Masala Curry : വളരെയധികം ആയ രീതിയിൽ നമുക്ക് മുട്ട മസാല തയ്യാറാക്കി നോക്കിയാലോ രാവിലെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ചോറിന്റെ കൂടെയും ഇട വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും ആരും കൊതിക്കുന്ന ഈ മുട്ടക്കറി എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അതിലേക്ക് പുഴുങ്ങിയെടുത്ത 5 കോഴിമുട്ട ഇട്ട് നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം മാറ്റി വയ്ക്കുക മറ്റൊരു പാട് ആക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു കറുവപ്പട്ട രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും മൂന്ന് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. കറിവേപ്പില ചേർത്ത് കൊടുക്കുക ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ പാകമായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി.
ഒരു ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക ശേഷം അതിലേക്ക് അരക്കപ്പ് വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ തിളച്ച് എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ ഒരു ചെറിയ കഷ്ണം ശർക്കര ചേർത്തു കൊടുക്കുക അതുപോലെ റോസ്റ്റ് ചെയ്ത മുട്ടയും ചേർത്തു കൊടുക്കുക. ശേഷം കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം.