Leaking Water In The Cooker : വീട്ടമ്മമാർ പെട്ടെന്ന് തന്നെ ജോലികളും പാചകങ്ങളും തീർക്കുന്നതിന് വേണ്ടി പലപ്പോഴും കുക്കറുകളെ ആശ്രയിക്കാറുണ്ട്. ചോറ് വെക്കുന്നതിനും കറി വയ്ക്കുന്നതിനും എല്ലാം തന്നെ കൂടുതലായും കുക്കറുകൾ ആയിരുന്നു ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇതുപോലെ ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിനകത്ത് നമ്മൾ വയ്ക്കുന്ന വെള്ളം ലീക്കായി പുറത്തേക്ക് പോകുന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ.
ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കുക്കർ ഇതുപോലെ പോകാൻ പാടുള്ളതല്ല. അതിനെ തടഞ്ഞുനിർത്തുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പ് ആണ് പറയാൻ പോകുന്നത്. സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് എന്ന് പറയുന്നത് എന്തെങ്കിലും കറികൾ നിങ്ങൾ കുക്കറിൽ വയ്ക്കുന്നുണ്ടെങ്കിൽ അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ചാൽ ഒട്ടും തന്നെ ലീക്കായി പുറത്തേക്ക് വരില്ല.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് കുക്കറിന്റെ മൂടിയിൽ ഉണ്ടാകുന്ന വാഷർ നല്ല ടൈറ്റ് ആയിട്ടല്ലേ ഇരിക്കുന്നത് എന്ന് ചെക്ക് ചെയ്യുക എന്തെങ്കിലും ലൂസ് ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റി പുതിയത് വാങ്ങേണ്ടതാണ്. അതുപോലെ തന്നെ കുക്കറിന്റെ വിസിൽ വരുന്ന ഭാഗത്തെല്ലാം എന്തെങ്കിലും തരത്തിലുള്ള ബ്ലോഗുകൾ ഉണ്ടോ എന്ന് എപ്പോഴും കുക്കർ വൃത്തിയാക്കുമ്പോൾ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അടുത്ത ഒരു കാര്യം കുക്കറിൽ ചോറ് വേവിക്കാൻ വയ്ക്കുന്ന സമയത്ത് ആദ്യം തന്നെ അതിന്റെ വെയിറ്റ് ഇട്ടുവയ്ക്കേണ്ട ആവശ്യമില്ല. കുക്കറിൽ നിന്നും ആവി വന്ന് തുടങ്ങുന്ന സമയത്ത് വെയിറ്റ് ഇട്ടു കൊടുത്താൽ മതി അങ്ങനെയാകുമ്പോൾ തെറിച്ചു പോകുന്നത് ഒഴിവാക്കാൻ സാധിക്കും. വീട്ടമ്മമാർ എല്ലാവരും ആദ്യം ശ്രദ്ധിക്കേണ്ടത് കുക്കർ നല്ലതുപോലെ വൃത്തിയാക്കുക എന്നതാണ്. അപ്പോൾ തന്നെ പകുതി പ്രശ്നങ്ങളും തീർന്നിരിക്കും.