Making Of Tasty Ginger Curry Recipe : വളരെ എളുപ്പത്തിൽ രുചികരമായ രീതിയിൽ ടേസ്റ്റി ആയിട്ടുള്ള ഇഞ്ചി കറി നമുക്ക് തയ്യാറാക്കി നോക്കിയാലോ ഇതുപോലെ ഒരു ഇഞ്ചിക്കറി നിങ്ങളും തയ്യാറാക്കൂ. എങ്കിൽ ചോറുണ്ണാൻ വേറെ ഒന്നും തന്നെ വേണ്ട. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു കപ്പ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ചെറുതായി വഴന്നു വരുമ്പോൾ പച്ചമുളക് ചേർത്തു കൊടുക്കുക ശേഷം ചെറിയ ബ്രൗൺ കളർ ആകുമ്പോൾ കോരി മാറ്റുക. അതേ പാനിലേക്ക് മീഡിയ വലിപ്പത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക ശേഷം മാറ്റി വയ്ക്കുക. അതിനുശേഷം ഒന്നര കപ്പ് തേങ്ങ പാനിലേക്ക് മൂന്ന് ചുവന്നുള്ളിയും കുറച്ചു കറിവേപ്പിലയും ചേർത്ത് ചെറിയ ബ്രൗൺ കളർ ആകുന്നത് വരെ നല്ലതുപോലെ ചൂടാക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ടു നുള്ള് ഉണക്കിപ്പൊടിച്ച ജീരകപ്പൊടി എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ചൂടാക്കുക. നല്ലതുപോലെ ചൂടായി കഴിയുമ്പോൾ അത് ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി നന്നായി അരച്ചെടുക്കുക അരയ്ക്കുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. അടുത്തതായി മറ്റൊരു അതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം പുള്ളിക്ക് അനുസരിച്ച് വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം വഴറ്റി വെച്ചിരിക്കുന്ന സവാള ഇഞ്ചി അരച്ചു വച്ചിരിക്കുന്ന അരപ്പ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ അര ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക ശേഷം. നന്നായി കുറുക്കി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ജീരകം മൂന്ന് വറ്റൽ മുളക് കുറച്ചു കറിവേപ്പില എന്നിവയെല്ലാം ചേർത്ത് താളിച്ച് ഒഴിക്കുക. നിങ്ങളും ഇതുപോലെ തയ്യാറാക്കു.