Making Unniyappam With Out Baking Soda : ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല എന്നാൽ ഉണ്ണിയപ്പം ഉണ്ടാക്കുവാൻ ആയിരിക്കും കുറെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാവുക കാരണം നല്ല സോഫ്റ്റ് ആയി വരുമ്പോൾ ആയിരിക്കും കഴിക്കാനും നല്ല രുചി ഉണ്ടാകുന്നത് കൂടുതലാളുകളും പഴം ബേക്കിംഗ് സോഡ എന്നിവയെല്ലാം സോഫ്റ്റ് ആകുന്നതിന് വേണ്ടി ചേർത്തു കൊടുക്കാറുണ്ട് എന്നാൽ അതൊന്നുമില്ലാതെ തന്നെ നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഇനി ഇതുപോലെ തയ്യാറാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് റവ എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ കുറുകി വേവിച്ചെടുക്കുക. അത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാത്രത്തിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി എടുത്തു വയ്ക്കുക .
അതിലേക്ക് കുറുകി വെച്ചിരിക്കുന്ന റവ ചേർത്ത് കൊടുക്കുക ശേഷം മധുരത്തിന് ആവശ്യമായ അളവിൽ ശർക്കരപ്പാനി തയ്യാറാക്കി ചെറുതായി ചൂടാറി കഴിയുമ്പോൾ അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഒരുപാട് ലൂസ് അല്ലാത്ത മാവ് വേണം തയ്യാറാക്കുവാൻ ശേഷം കുറച്ച് ഏലക്കാപൊടി ചേർത്തു കൊടുക്കുക ചുക്കുപൊടി ചേർത്ത് കൊടുക്കുക അതുപോലെ ഉണക്കിപ്പൊടിച്ച ജീരകപ്പൊടിയും ചേർത്തു കൊടുത്ത് നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് നിങ്ങൾക്ക് വേണമെങ്കിൽ തേങ്ങാ കൊത്ത് നെയ്യിൽ വറുത്ത് ചേർത്തു കൊടുക്കാം. അവസാനമായി കുറച്ച് നെയ്യ് കറുത്ത എള്ള് എന്നിവയെല്ലാം ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മാവ് കുറഞ്ഞത് നാലുമണിക്കൂർ നേരത്തേക്ക് എങ്കിലും അടച്ചു മാറ്റിവയ്ക്കേണ്ടതാണ്. അതിനുശേഷം മാവ് പുറത്തേക്ക് എടുത്ത് ഇളക്കി യോജിപ്പിച്ച് സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കുന്നതുപോലെ അതിന്റെ അച്ചിൽ ഒഴിച്ച് തയ്യാറാക്കാം.