Making Of Tasty Egg Curry With Special Masala : ആദ്യമായി പാചകത്തിന് ഇറങ്ങുന്നവരാണോ നിങ്ങൾ എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു മുട്ടക്കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് മാത്രമല്ല ഈ മുട്ടക്കറിയിൽ ഈ രഹസ്യം കൂടി ചേർത്തു കൊടുക്കുക വേറെ ലെവൽ ആയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നാല് മുട്ട പുഴുങ്ങി എടുക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും മൂന്ന് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി അരച്ചെടുക്കുക ഇത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് കറുവപ്പട്ട മൂന്ന് ഏലക്കായ രണ്ട് ഗ്രാമ്പൂ എന്നിവ ചേർത്ത് കൊടുക്കുക .
ശേഷം നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും ചേർത്തു കൊടുക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർക്കുക ഇവയെല്ലാം നല്ലതുപോലെ മൂത്ത് വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക.
നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തേയില വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ തേയില ഇട്ട് തിളപ്പിച്ചതായിരിക്കണം വെള്ളം. ശേഷം ഇളക്കി യോജിപ്പിച്ച് തിളപ്പിക്കാൻ വയ്ക്കുക നന്നായി തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും പുഴുങ്ങിയെടുത്ത മുട്ടയും ചേർത്ത് രണ്ടു മിനിറ്റ് വേവിച്ചെടുക്കുക. അവസാനമായി ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് പകർത്തി വയ്ക്കാം.