മഞ്ഞ ചുരിദാറിൽ അതിസുന്ദരിയായി പത്മപ്രിയ. നീണ്ട ഇടവേളക്കുശേഷം നായികായായി നടി എത്തുന്നു. | Padmapriya Very Beautifully Looking Video.

Padmapriya Very Beautifully Looking Video : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പത്മപ്രിയ. മലയാളത്തിന് പുറമെ, തമിഴിലും, തെലുങ്കിലും, കന്നടയിലും തിളങ്ങി നിൽക്കുന്ന നടിയാണ് പത്മപ്രിയ. നടൻ മമ്മൂട്ടിയുടെ ഒപ്പം കാഴ്ച എന്ന സിനിമയിൽ നായികയായി മലയാള സിനിമയിലേക്ക് വന്നതാണ് പത്മപ്രിയ. പിന്നീട് മലയാളത്തിൽ നിരവധി വേഷങ്ങൾ ചെയ്ത നടി, ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ നടിക്ക് സാധിച്ചു.

തന്റെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിലെ മുൻനിര നായികമാരായ കാവ്യാമാധവൻ, മഞ്ജു വാര്യർ, എന്നിവരെപ്പോലെ തന്നെ നാടൻ ലുക്കിൽ ആണ് പത്മപ്രിയ തന്റെ ആദ്യകാല സിനിമകളിലെല്ലാം അഭിനയിച്ചിരുന്നത്.

ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്ന നടിയുടെ പുതിയ ചിത്രത്തിൽ, വർഷങ്ങൾക്ക് ശേഷവും പഴയ നാടൻ സൗന്ദര്യത്തിലാണ് നടി കാണപ്പെടുന്നത്. മഞ്ഞ ചുരിദാർ ധരിച്ച് ചുവന്ന പൊട്ടും തൊട്ട്, മുടി അഴിച്ചിട്ടു ഇരിക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ നടിയുടെ സൗന്ദര്യരഹസ്യം പങ്കുവെക്കാമോ എന്നെല്ലാം കമന്റ് ചെയുന്നത്.

ഇയോബിന്റെ പുസ്തകമെന്ന സിനിമയ്ക്ക് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു പത്മപ്രിയ. ബിജു മേനോൻ നായകനായി എത്തുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയ അവരുടെ ഏറ്റവും പുതിയ ഈ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Padma Priya (@padma.priya__)

Leave a Reply

Your email address will not be published. Required fields are marked *