Making Of Tasty Spicy Prawns : എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ ചെമ്മീൻ കറി ഇതുപോലെ തയ്യാറാക്കൂ. ഇതിന്റെ രുചി വേറെ ലെവൽ ആണ് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഗ്രാമ്പൂ രണ്ടേലക്കായ ഒരു വായനയിലെ ചേർത്തു കൊടുക്കുക .
ചൂടായി വരുമ്പോൾ ഒരു സവാള മിക്സിയിൽ നന്നായി അരച്ചത് ചേർത്ത് കൊടുക്കുക ശേഷം സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് ഒരു തക്കാളി നല്ലതുപോലെ അരച്ചെടുത്തത് ചേർത്തു കൊടുക്കുക. തക്കാളി നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മൂപ്പിച്ച് എടുക്കുക ശേഷം അതിലേക്ക് ഒന്നര കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുക്കുക. അതിലേക്ക് അര കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക.
നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ചെമ്മീൻ വൃത്തിയാക്കി വച്ചിരിക്കുന്നത് ചേർത്തു കൊടുക്കുക അടച്ചുവെച്ച് വേവിക്കുക. ചെമ്മീൻ നല്ലതുപോലെ വന്നതിനുശേഷം കറി കുറുകി എണ്ണയെല്ലാം തെളിഞ്ഞു വരണം. അപ്പോഴാണ് ശരിക്കും പാകമാകുന്നത്. ശേഷം കുറച്ച് മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വെക്കാം. ചെമ്മീൻ ഇനി എല്ലാവരും ഇതുപോലെ തയ്യാറാക്കു. വളരെ രചകരമായിരിക്കും.