How To Lighten Dark Armpits : പല ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് കക്ഷത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം അതുപോലെ അമിതമായ രോമവളർച്ച അതുപോലെ തന്നെ മോശം ദുർഗന്ധം. ചില ആളുകൾക്ക് വിയർപ്പ് വളരെ കൂടുതലായതുകൊണ്ടുതന്നെ കക്ഷം പെട്ടെന്ന് വിയർക്കുകയും മോശം ദുർഗന്ധം ഉണ്ടാവുകയും ചെയ്യും. ഇതുപോലെയുള്ള പ്രശ്നങ്ങൾ കൂടുതലായും നേരിട്ടുകൊണ്ടിരിക്കുന്ന വർക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാൻ പറ്റുന്ന രണ്ട് ഹോം റെമഡികളാണ് പരിചയപ്പെടുത്താൻ പോകുന്നത്.
ഇതിലേതെങ്കിലും ഒന്ന് നിങ്ങൾ ചെയ്താൽ മതി. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക ശേഷം അതിലേക്ക് ഒരു നാരങ്ങയുടെ പകുതി നീര് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അത് നിങ്ങൾ എടുത്ത കക്ഷത്തിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു 15 മിനിറ്റ് നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക. ശേഷം ഒരു തുണി ഉപയോഗിച്ചുകൊണ്ട് തുടച്ചു മാറ്റുക .
അത് കഴിഞ്ഞ് ഒരു മീഡിയം വലിപ്പത്തിലുള്ള സവാള അരച്ചെടുക്കുകയോ ഗ്രേറ്റ് ചെയ്ത് എടുക്കുകയോ ചെയ്യുക. ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രണ്ട് സ്പൂൺ എങ്കിലും കിട്ടിയാൽ അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് നിങ്ങളുടെ കക്ഷത്തിൽ തേച്ചുപിടിപ്പിക്കുക. രണ്ടുമൂന്ന് മിനിറ്റ്കഴിഞ്ഞതിനുശേഷം നാരങ്ങയുടെ പകുതിയെടുത്ത് വട്ടത്തിൽ നല്ലതുപോലെ മസാജ് ചെയ്യുക.
ഒരു മൂന്നു മിനിറ്റ് നേരത്തേക്ക് എങ്കിലും നല്ലതുപോലെ മസാജ് ചെയ്തു കഴിഞ്ഞതിനു ശേഷം തുടച്ചു കളയുകയോ കഴുകി കളയുകയോ ചെയ്യാവുന്നതാണ്. രണ്ടാമത്തെ മാർഗം എന്ന് പറയുന്നത് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ തൈര്ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം നിങ്ങള് കക്ഷത്തിൽ തേച്ചുപിടിപ്പിച്ച് ഉണങ്ങിക്കഴിയുമ്പോൾ കഴുകി കളയുക. തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും.