Making Tasty Banana Evening Snacks : എല്ലാവർക്കും വളരെയധികം രുചികരമായ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പലഹാരം നമുക്ക് തയ്യാറാക്കിയാലോ. എന്നാൽ ഈ എണ്ണ പലഹാരം അധികം എണ്ണ കുടിക്കും എന്ന പേടി വേണ്ട. ഇതുപോലെ തയ്യാറാക്കിയാൽ മതി. ഇതിനായി 4 പച്ചക്കായ എടുക്കുക. ശേഷം കനം കുറഞ്ഞ അരിഞ്ഞ് വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായിട്ടുള്ള മാവ് തയ്യാറാക്കാം അതിനായി ഒരു പാത്രം എടുക്കുക.
അതിലേക്ക് 2 കപ്പ് കടല പൊടി ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പിന്നീട് ആവശ്യത്തിന് മാത്രം വെള്ളം കുറേശ്ശെയായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരുപാട് ലൂസ് അല്ലാതെയും എന്നാൽ ഒരുപാട് കട്ടിയല്ലാതെയും ഉള്ള മാവ് തയ്യാറാക്കുക.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം രണ്ടു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുറച്ചു സമയം മാറ്റിവയ്ക്കേണ്ട ആവശ്യമൊന്നും തന്നെ ഇല്ല ഉടനെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് പൊരിക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് നീളത്തിലുള്ള ഒരു ഗ്ലാസിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന കായ കഷ്ണങ്ങൾ ഓരോന്നായി ഗ്ലാസിലെ മാവിലേക്ക് മുക്കി എടുത്തതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. പെട്ടെന്ന് തന്നെ നല്ലതുപോലെ മൊരിഞ്ഞു വരുന്നതും അതുപോലെ തന്നെ അധികം എണ്ണ കുടിക്കാത്തതുമാണ് ഇത്. ചെറിയ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. ബാക്കിയെല്ലാം അതുപോലെ തന്നെ തയ്യാറാക്കുക.