Useful Gas Kitchen Tip : ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ ചുരുക്കം ആയിരിക്കും. എന്നാൽ ഗ്യാസ് നമ്മൾ വളരെയധികം സൂക്ഷിച്ചു ഉപയോഗിക്കേണ്ട ഒന്നാണ് കാരണം ഇതിന്റെ വില എപ്പോൾ വേണമെങ്കിലും കൂടാം. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതാണ്. നമ്മുടെ അശ്രദ്ധ മൂലം ഗ്യാസ് ലീക്കാവുന്നതിനും അതുപോലെ ഇന്ധന നഷ്ടം ഉണ്ടാകുന്നതിനു ഇടവരുത്താൻ പാടുള്ളതല്ല അതിനുവേണ്ടി വീട്ടമ്മമാർ എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
കൃത്യമായി തന്നെ ഗ്യാസ് അടുപ്പുകൾ നമ്മൾ പരിശോധിക്കേണ്ടതാണ് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും അതിനു വേണ്ടിയുള്ള സമയം വീട്ടമ്മമാർ മാറ്റിവയ്ക്കുക. ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ആദ്യത്തെ കാര്യം എന്ത് ചെയ്യുമ്പോഴും ഗ്യാസ് ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ് അതിനുശേഷം.
ഗ്യാസ് അടുപ്പുകളിൽ ആദ്യം ചെയ്യേണ്ടത് അതിന്റെ ബർണറുകൾ വൃത്തിയാക്കുക എന്നതാണ് പലപ്പോഴും അതിന്റെ ചെറിയ ഹോളുകളിൽ എന്തെങ്കിലും പൊടികൾ വന്ന് അടയുകയാണെങ്കിൽ കൃത്യമായ ഇന്ധന നഷ്ടം നമുക്ക് ഉണ്ടാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഗ്യാസ് ബർണർ വൃത്തിയാക്കി വയ്ക്കുക. അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗ്യാസ് വരുന്ന ഭാഗത്തെ ചെറിയ ഹോള് നമ്മൾ റിസോർട്ട് കുത്തി അതിലെ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ നികത്തി വൃത്തിയാക്കി വയ്ക്കുക.
അതുപോലെ ഏതെങ്കിലും പൈപ്പുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിൽ ഉടനെ തന്നെ അത് മാറ്റി വയ്ക്കേണ്ടതാണ്. അത് ഇന്ധന നഷ്ടത്തിന് മാത്രമല്ല അപകട സാധ്യതയും ഒഴിവാക്കും. ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഗ്യാസ് അടുപ്പുകൾ കൃത്യമായി പരിശോധിക്കാനും വൃത്തിയാക്കാനും ശ്രദ്ധിക്കുക അങ്ങനെയാണെങ്കിൽ ഇന്ധന നഷ്ടം വരാതെ നമുക്ക് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം.