Making Of Ginger Curd Curry : വളരെ ടേസ്റ്റി ആയിട്ടുള്ള ഇഞ്ചി പച്ചടി നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതിന്റെ രുചി അറിയാതെ പോകരുത്.. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക നല്ലതുപോലെ മൂപ്പിച്ചെടുക്കുക ഇഞ്ചിയുടെ നിറമെല്ലാം മാറി വരുന്ന സമയത്ത് അഞ്ച് വറ്റൽ മുളകും മൂന്ന് പച്ചമുളക് കുറച്ച് കറിവേപ്പിലയും ചേർത്തു നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക.
എല്ലാം നല്ലതുപോലെ ഭാഗമായി അതിനുശേഷം അതിലേക്ക് രണ്ട് നുള്ള് ഉണക്കിപ്പൊടിച്ച ജീരകം ചേർത്തു കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചൂട് അല്പം കുറച്ചു വയ്ക്കുക അത് കഴിഞ്ഞ് ഒരു കപ്പ് തൈര് അധികം പുളി ഇല്ലാത്ത തൈര് തന്നെ എടുക്കുക. ശേഷം മിക്സിയിൽ നല്ലതുപോലെ കറക്കി എടുത്തതിനുശേഷം പാനിലേക്ക് ഒഴിച്ചു കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. തൈര് ചേർത്ത് കഴിഞ്ഞാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അധികം തിളപ്പിക്കാൻ പാടില്ലാത്ത ചെറുതായി ചൂടായി കഴിയുമ്പോൾ പകർത്തി വയ്ക്കുക. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ ഇഞ്ചി പച്ചടി നിങ്ങളും ട്രൈ ചെയ്തു നോക്കൂ.