ജീവിതത്തിൽ അമ്മയുടെ അനുഗ്രഹം ലഭിക്കുന്നതിനേക്കാൾ വലിയ പുണ്യം വേറെ ഒന്നും തന്നെയില്ല. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കണമെങ്കിലും നല്ല വഴിയിലൂടെ സഞ്ചരിക്കണമെങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടായേ തീരൂ. അതുകൊണ്ടുതന്നെ നമ്മുടെ കേരളത്തിൽ ഉള്ള ശക്തിയുള്ള ദേവീക്ഷേത്രങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഇതിൽ ആദ്യത്തെ ക്ഷേത്രം കൊടുങ്ങല്ലൂർ അമ്മയാണ്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമാണ് കൊടുങ്ങല്ലൂർ. രണ്ടാമത്തെ ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. മൂന്ന് വ്യത്യസ്ത ഭാവങ്ങളിലാണ് ദേവി ഇവിടെ ആരാധിക്കപ്പെടുന്നത്. അടുത്ത ക്ഷേത്രമാണ് ആറ്റുകാലമ്മ. ഈ ക്ഷേത്രത്തെ വളരെ പ്രശസ്തമാക്കുന്നത് ആറ്റുകാൽ പൊങ്കാല തന്നെയാണ്. അടുത്ത ക്ഷേത്രമാണ് വയനാട്ടിലെ വള്ളിയൂർക്കാവ് ദേവീക്ഷേത്രം.
ആദ്യം പരാജയ ദേവിയെ മൂന്ന് രൂപങ്ങളിലാണ് പ്രാർത്ഥിക്കുന്നത് വനദേവതയായും ജലദുർഗ്ഗയായും കൂടാതെ ഭദ്രകാളിയായും. അടുത്ത ക്ഷേത്രമാണ് പാറമേക്കാവ് ദേവീക്ഷേത്രം. 8 കൈകളോടുകൂടിയതാണ് അമ്മയുടെ രൂപം. അടുത്ത ക്ഷേത്രമാണ് മലയാലപ്പുഴ ദേവി ക്ഷേത്രം. അമ്മയെ കണ്ടു പ്രാർത്ഥിക്കാൻ സാധിക്കുന്നത് തന്നെ വളരെ പുണ്യമാണ്. അടുത്ത ക്ഷേത്രം ചക്കുളത്തുകാവ് ദേവീക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നെല്ലാം പറയാവുന്ന ഒരു സ്ഥലമാണ്.
അവിടത്തെ പൊങ്കാലയും വളരെ പ്രശസ്തമാണ്. അടുത്ത ക്ഷേത്രമാണ് ചിനക്കത്തൂർ ക്ഷേത്രം. അടുത്ത ക്ഷേത്രമാണ് കാടാമ്പുഴ ദേവീക്ഷേത്രം. അമ്മയുടെ കിരാതരൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. അടുത്ത ക്ഷേത്രമാണ് പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. നിത്യവും സരസ്വതി സാന്നിധ്യമുള്ള ക്ഷേത്രമാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.