Dates In Malayalam : നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം എന്ന് പറയുന്നത് ഈന്തപ്പഴത്തിൽ നിരവധി നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇത് വയറിനെ സംബന്ധിക്കുന്ന പല പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു പ്രധാനമായും മലബന്ധപ്രശ്നങ്ങളെ ഇത് തടയുന്നു. അതുവഴി ആരോഗ്യകരമായ കുടൽ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് സ്ഥിരമായി കഴിക്കുന്നതിലൂടെ ശാരീരികമായിട്ടുള്ള പല അസ്വസ്ഥതകളെയും വേദനകളെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നതിന് വളരെ അനുയോജ്യമായിട്ടുള്ള ഒരു കാര്യമാണ്. ഇതിനെ നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയം ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കൂടി സഹായിക്കുന്നു.
ഇന്നത്തെ കാലത്ത് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണല്ലോ വിളർച്ച ഇതിനെ തടയുന്നതിന് വളരെ ഫലപ്രദമായിട്ടുള്ള മാർഗമാണ് ദിവസവും ഈന്തപ്പഴം കഴിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന അയൻ അനീമിയ പോലെയുള്ള രോഗങ്ങളെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. അതുപോലെ ശരീരത്തിന് ഓക്സിജൻ വഹിക്കാൻ ആവശ്യമായിട്ടുള്ള ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു.
അതുപോലെ സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നതിലൂടെ പല്ലിന്റെ ഇനാമൽ വളരെ വർധിപ്പിക്കുവാൻ സഹായിക്കുന്നു അതുകൊണ്ടുതന്നെ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. കൂടാതെ പല്ലിന്റെ ക്ഷയം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതുപോലെ തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ചർമം എപ്പോഴും തിളക്കമുള്ളതാകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.