Uric Acid Malayalam : എട്ടിന്റെ മുകളിൽ ചെന്നാൽ എട്ടിന്റെ പണി കിട്ടുന്ന 8 അക്ഷരങ്ങൾ ഉള്ള യൂറിക് ആസിഡ്. യൂറിക്കാസിഡ് കൂടുന്നതുകൊണ്ട് ഒരുപാട് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് മുട്ട വേദന കാല് വേദന, ജോയിന്റുകൾ മടങ്ങാൻ പറ്റാത്ത അവസ്ഥ ചിലപ്പോൾ നടുവേദന ഷോൾഡർ വേദന എന്നിവയെല്ലാം ഉണ്ടാകും. ഉയർന്ന രക്തസമ്മർദ്ദം പ്രമേഹരോഗം എന്നിവ കൂടി വരാനും യൂറിക്കാസിഡിന്റെ അളവ് കൂടിയാൽ സംഭവിക്കും. അതുപോലെ ഫാറ്റി ലിവർ ഉള്ളവർക്കും യൂറിക്കാസിഡ് അമിതമായി കൂടാം.
ശരീരത്തിന് പ്രോട്ടീൻ അമിതമായി ഉണ്ടാകുമ്പോൾ വരുന്ന വേസ്റ്റ് പ്രൊഡക്റ്റാണ് യൂറിക്കാസിഡ്. പ്രധാനമായും ഇറച്ചി വിഭാഗത്തിൽ നമ്മൾ മൃഗങ്ങളുടെ എന്തെങ്കിലും അവയവങ്ങൾ കഴിക്കുകയാണെങ്കിൽ ശരീരത്തിൽ യൂറിക്കാസിഡ് കൂടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അത് കുറയ്ക്കുകയാണെങ്കിൽ ഉയർന്ന യൂറിക്കാസിഡിനെ കുറയ്ക്കാൻ സാധിക്കും. അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ് ഷുഗർ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധി കുറയ്ക്കുക.
ശരീരത്തിന് ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാക്കുന്നതും അതുപോലെ തന്നെ യൂറിക്കാസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നതും ഇവ തന്നെയാണ്. ഭക്ഷണക്രമത്തിൽ നമ്മൾ ചെയ്യേണ്ട മറ്റൊരു കാര്യമാണ് വെള്ളം കുടിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ കുറച്ച് സമയം മുൻപ് തന്നെ മൂന്നു ഗ്ലാസ് ചെറിയ ചൂട് വെള്ളം ആദ്യം കുടിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ വിശപ്പിനെ നമുക്ക് അകറ്റാൻ സാധിക്കും. യൂറിക്കാസിഡ് ഉള്ള വ്യക്തികൾ ആണെങ്കിൽ ദിവസത്തിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കാൻ പാടില്ലാത്ത കാര്യമാണ്.
അതുപോലെതന്നെ മൂത്രക്കല്ല് എന്ന പ്രശ്നം ഉണ്ടായിട്ടുള്ളവരാണെങ്കിൽ ഇടക്കെങ്കിലും യൂറിക്കാസിഡ് ചെക്ക് ചെയ്യേണ്ടതാണ്. മരുന്നുകൾ കഴിക്കാതെ നിസ്സാരമായി ഭക്ഷണക്രമത്തിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ കൊണ്ട് തന്നെ യൂറിക്കാസിഡ് നമുക്ക് കുറയ്ക്കാൻ സാധിക്കും. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെയുള്ള ചെക്കപ്പുകൾ ചെയ്ത് നോർമൽ അളവ് ആണോ എന്ന് പരിശോധിക്കേണ്ടതാണ്.