Making Of Tomato Chutney Achar : രാവിലെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കാനും ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാനും വളരെയധികം രുചികരമായിട്ടുള്ള തക്കാളി കൊണ്ടുള്ള വിഭവം നിങ്ങൾ തയ്യാറാക്കി നോക്കൂ. ടെസ്റ്റ് വേറെ ലെവൽ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അഞ്ചു തക്കാളി നാലു കഷണങ്ങളാക്കി നീളത്തിൽ മുറിച്ച് മാറ്റിവയ്ക്കുക.
അതുപോലെ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളിയുമെടുത്ത് വയ്ക്കേണ്ടതാണ് അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തക്കാളി എല്ലാം ഇട്ടുകൊടുക്കുക വാളൻപുളിയും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക. ഇളക്കി കൊടുക്കേണ്ടതാണ്. ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക അപ്പോഴേക്കും തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞ ഗ്രേവി പരിവം ആകുന്നത് കാണാം. ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
അതിലേക്ക് ആവശ്യമായിട്ടുള്ള മുളകുപൊടി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക ശേഷം ഇതെല്ലാം നല്ലതുപോലെ അരച്ചെടുക്കുക. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അതിലേക്ക് പത്ത് വെളുത്തുള്ളി ചേർത്തു കൊടുക്കുക നാല് വറ്റൽ മുളകും കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം അര ടീസ്പൂൺ ഉലുവ പൊടിയും ഒരു നുള്ള് കായപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അരപ്പിന്റെ നിറമെല്ലാം തന്നെ മാറിവരുന്ന ഭാഗമാകുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് പകർത്തി വയ്ക്കാം. അച്ചാറായും ചട്നി ആയും ഇനി ഇത് മാത്രം മതി.