ഓണ ചിത്രങ്ങളുമായി നടി ധന്യമേരി വർഗീസും ഭർത്താവ് ജോണും. ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. | Actress Dhanyamari Varghese And Her Husband John With Ona Pictures.

Actress Dhanyamari Varghese And Her Husband John With Ona Pictures : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ധന്യ മേരി വർഗീസ്. മോഡലിംഗ് രംഗത്തിലൂടെ അഭിനയലോകത്തേക്ക് ചുവട് വച്ച ധന്യ, അടുത്തിടെ ഏഷ്യാനെറ്റ് എന്ന ചാനലിലെ ബിഗ്‌ബോസ് എന്ന റിയാലിറ്റി ഗെയിം ഷോയിൽ മത്സരിച്ചിരുന്നു. ഇതിലൂടെ നിരവധി ആരാധകരെ ആണ് നടി സ്വന്തമാക്കിയത്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ ഭർത്താവ് ജോൺ ജേക്കബ് ഇരുവരുടെയും ഏറ്റവും പുതിയ ഓണ ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുകയാണ്.

ഒപ്പം ഒരു കുറിപ്പും ഇരുവരും പങ്കുവെക്കുന്നുണ്ട്. തങ്ങളുടെ ആരാധകർക്ക് ഇതിലൂടെ ഓണാശംസകൾ നേരുന്നുമുണ്ട്. സെറ്റ് സാരീ ഉടുത്ത് ധന്യയേയും, ഭർത്താവ് ജോണിനെ വെള്ള നിറത്തിലുള്ള ജുബ്ബയും മുണ്ടും ധരിച്ചാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ധന്യക്കും നടനും ഡാൻസറുമായ ഭർത്താവ് ജോണിനും നിരവധി ആരാധകർ ആണ് ഉള്ളത്.

ഇരുവരുടെയും ഡാൻസ് വീഡിയോകൾ ആരാധകർ ഇതിനുമുൻപും ഏറ്റെടുത്തിരുന്നു. സിനിമയിൽ സജീവമായിരുന്ന ധന്യ മേരി വർഗീസ്, ഇടക്ക് വച്ച് സിനിമയിൽ നിന്നും മാറിനിൽകുകയായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും, മലയാളം സീരിയലിലൂടെയാണ് ധന്യ അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. ‘സീതാകല്യാണം’ എന്ന ഈ സീരിയലിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപെട്ടത്.

ഇതിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ധന്യക്ക് സാധിച്ചു. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും, ഗസ്റ്റ് ആയും ധന്യ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള സിനിമക്ക് പുറമെ, തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. വൈറലായ ഫോട്ടോഷൂട്ടുകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് ധന്യ. ഇരുവരും യൂട്യൂബിലും സജീവമാണ്. താരങ്ങളുടെ വ്ലോഗ് വീഡിയോസ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

 

View this post on Instagram

 

A post shared by John Jacob (@johnbeinglittlejohn)

Leave a Reply

Your email address will not be published. Required fields are marked *