Making Of Idali In Rice : രാവിലെ ബ്രേക്ക്ഫാസ്റ്റ് നിങ്ങൾക്ക് ഇഡലി ഉണ്ടാക്കണോ എന്നാൽ പച്ചരിയും ഉഴുന്നും ഇല്ലേ. വിഷമിക്കേണ്ട ഒരു കപ്പ് ചോറ് കൊണ്ട് ഇതുപോലെ തയ്യാറാക്കു സോഫ്റ്റ് ഇഡലി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചോറ് എടുക്കുക വെളുത്ത ചോറ് എടുക്കുന്നതായിരിക്കും നല്ലത് അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക .
ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരുപാട് ലൂസ് ആയി അരച്ചെടുക്കാൻ പാടുള്ളതല്ല ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് മുക്കാൽ കപ്പ് റവ ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതുകഴിഞ്ഞ് രണ്ട് ടീസ്പൂൺ കട്ട തൈര് ചേർത്ത് കൊടുക്കുക ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഇഡലിയുടെ മാവിന്റെ കട്ടിയിൽ വേണം മാവ് തയ്യാറാക്കുവാൻ ഒരുപാട് ലൂസായി പോകാൻ പാടില്ല. ശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
അപ്പോഴേക്കും റവ നല്ലതുപോലെ കുതിർന്നു വരുന്നതായിരിക്കും. ശേഷം ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക ആവി വന്ന് തുടങ്ങുമ്പോൾ അതിനു മുകളിൽ ആയി തട്ടുവെച്ച് മാവ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക ശേഷം 10 മിനിറ്റ് നല്ലതുപോലെ വേവിക്കുക അത് കഴിഞ്ഞ് എടുത്തു കഴിക്കാവുന്നതാണ്. വളരെ സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി നിങ്ങൾ ഇതുപോലെ തയ്യാറാക്കു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.