Making Of Chickpea Curry : രാവിലെ നിങ്ങൾ ബ്രേക്ഫാസ്റ്റ് എന്തുതന്നെ തയ്യാറാക്കിയാലും കൂടെ കഴിക്കാൻ ഇതുപോലെ ഒരു കടലക്കറി തയ്യാറാക്കു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ വെള്ളക്കടല തലേദിവസം വെള്ളത്തിൽ കുതിർത്ത് വയ്ക്കേണ്ടതാണ്. അതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് 15 ചുവന്നുള്ളിൽ കൊടുക്കുക ഒരു വായനയിലെ ചേർത്തു കൊടുക്കുക.
ആവശ്യത്തിനൊപ്പം വെള്ളം എന്നിവ ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. ഇതേസമയം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക ശേഷം അഞ്ച് ചുവന്നുള്ളി ഒരു ടീസ്പൂൺ കുരുമുളകും ചേർത്ത് നല്ലതുപോലെ ചൂടാക്കുക. നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി .
എന്നിവ ചൂടായതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. കടല നല്ലതുപോലെ വെന്തു വന്നതിനു ശേഷം മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് അരച്ചതും ചേർത്ത് വേവിച്ച് വച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ അരപ്പും ചേർത്ത് കൊടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ കടല വേവിച്ചതിൽ നിന്നും കുറച്ച് മാറ്റിവെച്ചതിനുശേഷം അത് അരച്ച് ചേർക്കാവുന്നതാണ് നല്ലതുപോലെ തിളച്ച് കുറുകി വരുന്നത് വരെ തിളപ്പിക്കുക അടച്ചുവെച്ച് വേവിക്കാവുന്നതുമാണ്. കറി നല്ലതുപോലെ കുറുകി വരുമ്പോൾ കുറച്ച് മല്ലിയില ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് പകർത്തി വയ്ക്കാം . കടലക്കറി ഇത് പോലെയും തയ്യാറാക്കാം.